യുഎസ് സ്കൂളില്‍ വെടിവയ്പ്പ്: ആറു പേര്‍ മരിച്ചു

author-image
athira p
New Update

വാഷിംഗ്ടണ്‍: യു.എസിലെ സ്കൂളിലുണ്ടാല്‍ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്നു പേരും സ്കൂളിലെ വിദ്യാര്‍ഥികളാണ്. മൂന്ന് കുട്ടികളില്‍ ഒരാള്‍ക്ക് എട്ട് വയസ്സും രണ്ട് പേര്‍ക്ക് ഒമ്പത് വയസ്സുമുണ്ടെന്നും കൊല്ലപ്പെട്ട മുതിര്‍ന്നവര്‍ 60 നും 61 നും ഇടയില്‍ പ്രായമുള്ളവരാണെന്നും അധികൃതര്‍ പറഞ്ഞു.

Advertisment

publive-image

നാഷ്വില്ലെയിലെ സ്വകാര്യ എലിമെന്ററി സ്കൂളിലാണ് സംഭവം. കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ആയുധധാരിയായ മുന്‍ വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് വെടിവച്ചു കൊന്നു.

ഓഡ്രി ഹെയ്ല്‍ എന്ന പ്രതി ഇരുപത്തെട്ട് വയസുള്ള ട്രാന്‍സ്ജെന്‍ഡറാണ്. സ്കൂളിന്‍റെ ഭൂപടവും വഴികളും ഒക്കെ രേഖപ്പെടുത്തുന്ന ചിത്രങ്ങളും ആയാണ് ആക്രമി എത്തിയത്. ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്നും പോലീസ്.

Advertisment