തിങ്കഴാഴ്ചത്തെ പണിമുടക്കില്‍ ജര്‍മ്മനി സ്തംഭിച്ചു

author-image
athira p
New Update

ബര്‍ലിന്‍:ജര്‍മനിയിലെ ദ്രുതഗതിയിലുള്ള പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ വേതന വര്‍ദ്ധന ആവശ്യപ്പെട്ട് 24 മണിക്കൂര്‍ മെഗാ പണിമുടക്ക് നടത്തിയതിനാല്‍ രാജ്യം നിശ്ചലമായി.
publive-image
ജര്‍മ്മനിയിലെ മിക്ക വിമാന ഗതാഗതവും റെയില്‍ സേവനവും യാത്രാ ലൈനുകളും തിങ്കളാഴ്ച നിര്‍ത്തിവച്ചിരുന്നു. ജനകീയ പണിമുടക്ക് വിജയകരമാണെന്ന് യൂണിയനുകളായ ഇവിജി വേര്‍ഡിയും അറിയിച്ചു.ദേശീയ റെയില്‍വേ രാജ്യത്തുടനീളമുള്ള ദീര്‍ഘദൂര, പ്രാദേശിക ലിങ്കുകള്‍ റദ്ദാക്കിയതിന് ശേഷം ബര്‍ലിനിലെ സാധാരണ തിരക്കുള്ള സെന്‍ട്രല്‍ ട്രെയിന്‍ സ്റേറഷന്‍ മിക്കവാറും നിശബ്ദമായിരുന്നു.

Advertisment

രാജ്യത്തെ ഏറ്റവും വലിയ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെയും മ്യൂണിക്ക് എയര്‍പോര്‍ട്ടിലെയും ആഗമന, പുറപ്പെടല്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ചരക്കു നീക്കം തടസപ്പെടാതിരിയ്ക്കാന്‍ ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസിംഗ് ഞായറാഴ്ച തന്നെ ഡെലിവറി നിയന്ത്രണങ്ങള്‍ നീക്കാന്‍ സംസ്ഥാനങ്ങളോട് ഉത്തരവിട്ടിരുന്നു.

വെര്‍ഡി 2.5 ദശലക്ഷം പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്നു, അതേസമയം റെയില്‍വേയിലും ബസ് കമ്പനികളിലും 230,000 തൊഴിലാളികളെ ഇവിജി പ്രതിനിധീകരിക്കുന്നു. തൊഴിലുടമകളും കൂടുതലും സംസ്ഥാന, പൊതുമേഖലാ കമ്പനികളും, ഈ വര്‍ഷവും അടുത്ത വര്‍ഷവും 1,000, 1,500 യൂറോ വീതമായി രണ്ട് ഒറ്റത്തവണ പേയ്മെന്റുകള്‍ക്കൊപ്പം അഞ്ച് ശതമാനം വര്‍ദ്ധനവ് വാഗ്ദാനം ചെയ്തുവെങ്കിലും യൂണിയന്‍ ആവശ്യങ്ങള്‍ നിരസിച്ചു, പകരം. പ്രതിമാസ ശമ്പളത്തില്‍ 10.5 ശതമാനം വര്‍ദ്ധനവ് വെര്‍ഡി ആവശ്യപ്പെടുന്നു,

അതേസമയം ഇവിജി 12 ശതമാനം വര്‍ദ്ധനവ് ആണ് തേടുന്നത്. പണിമുടക്ക് ഏകദേശം 380,000 വിമാന യാത്രക്കാരെ ബാധിച്ചുവെന്ന് ജര്‍മ്മന്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു.

Advertisment