വാഷിങ്ടണ്‍: പ്രൊഫഷണല്‍ പോണ്‍ വിഡിയോകളില്‍ അഭിനയിക്കാന്‍ പോയ അമെരിക്കന്‍ ജഡ്ജിയെ സര്‍ക്കാര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഗ്രിഗറി എ. ലോക്ക് എന്ന മുപ്പത്തിമൂന്നുകാരനാണ് നടപടി നേരിട്ടത്.
/sathyam/media/post_attachments/ZlbYukchF4oFTsiNd63x.jpg)
ന്യൂയോര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയായ ഇദ്ദേഹം ഒരു വെബ്സൈറ്റിനു വേണ്ടിയാണ് പോണ്‍ താരമായി പ്രവര്‍ത്തിച്ചത്. ഉപയോക്താക്കളില്‍നിന്നും പ്രതിമാസം 12 ഡോളര്‍ വീതം ഫീസും വാങ്ങിയിരുന്നു. ഇതിനു പുറമേ മറ്റൊരു അശ്ളീല വെബ്സൈറ്റിലെ ഉപയോക്താക്കളില്‍ നിന്ന് 9.99 ഡോളര്‍ വീതവും വാങ്ങി.
പകല്‍ വൈറ്റ് കോളര്‍ പ്രൊഫഷണലും രാത്രി അണ്‍പ്രൊഫഷണലും എന്നാണ് ഇയാള്‍ ഈ സൈറ്റുകളിലെ പ്രൊഫൈലുകളില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലും നഗ്നചിത്രങ്ങളും വീഡിയോകളും പോസ്ററ് ചെയ്തിരുന്നു. ജഡ്ജിയാണെന്ന കാര്യം മറച്ചുവച്ചതുമില്ല.
പ്രൊഫഷണല്‍ സ്വഭാവം വിട്ടുള്ള പെരുമാറ്റത്തിന്‍റെ പേരിലാണ് ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us