വാക് ഇന്‍ ഇന്റര്‍വ്യൂ

author-image
athira p
New Update

ഇടുക്കി : ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റുമാരെ ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത - എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്ട്രേഷന്‍ എന്നിവ ഉണ്ടാകണം. പ്രതിഫലം എഴുപതിനായിരം രൂപ.

Advertisment

publive-image

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, എം.ബി.ബി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍, പി.ജി മാര്‍ക്ക് ലിസ്റ്റ്, എം.ബി.ബി.എസ്, പി.ജി സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷന്‍ കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ആധാര്‍/പാന്‍കാര്‍ഡ് സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ഏപ്രില്‍ 4 ന് 11 മണിക്ക് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ നമ്പര്‍ : 04862-233076

Advertisment