New Update
ബിടിഎസ് ആരാധകരെ നിരാശയിലാക്കി ജിന്നിന് പിന്നാലെ ജെ ഹോപ്പും സൈനികസേവനത്തിന് ഇറങ്ങി. സൈന്യത്തില്‍ ചേരുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
Advertisment
ഔദ്യോഗികമായ ചടങ്ങുകളൊന്നുമില്ലാതെയായിരിക്കും സൈന്യത്തില്‍ പ്രവേശിക്കുന്നതെന്നാണ് ജെ ഹോപ് അറിയിച്ചിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരും കുടുംബവും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കുമെന്നും ആള്‍കൂട്ടത്തിന്റെ തിരക്ക് ഇല്ലാതാക്കാന്‍ ആരാധകര്‍ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും ബിടിഎസ് അറിയിച്ചു.
സൈനിക സേവനത്തിന് ശേഷം ജെ ഹോപ് മടങ്ങിവരുന്നത് വരെ തങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുമെന്നും ബിടിഎസ് വ്യക്തമാക്കി. സൈന്യത്തില്‍ ചേരുന്ന രണ്ടാമത്തെ കെ-പോപ്പ് താരമാണ് ജെ ഹോപ്.