ഡബ്ലിന്‍ : ഐറിഷ് സമ്പദ് വ്യവസ്ഥയ്ക്ക് പ്രതീക്ഷിക്കാനേറെയെന്ന് ഇ എസ് ആര്‍ ഐ പ്രവചനം.പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്നും ഐറിഷ് സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷം കൂടുതല്‍ വളര്‍ച്ച നേടുമെന്നും ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
/sathyam/media/post_attachments/gPcXhzpj7W3Mj6wtCabU.jpg)
രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ 2023ല്‍ 3.8 ശതമാനവും 2024ല്‍ 3.9 ശതമാനവും വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.ഊര്‍ജ്ജ വില കുറയുന്നതിനാല്‍ പണപ്പെരുപ്പവും ഗണ്യമായി കുറയും.ഇത് 2023ല്‍ 4.5 ശതമാനമായും അടുത്ത വര്‍ഷം 3.5 ശതമാനമായുമാണ് കുറയുക.
എന്നാല്‍, വില നിലവാരം ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.ഉയര്‍ന്ന പലിശനിരക്കും തുടരും.ആഗോള തലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും പ്രതീക്ഷിച്ചതിലും കരുത്തോടെ അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ മുന്നേറുമെന്നാണ് കരുതുന്നതെന്ന് ഇ എസ് ആര്‍ ഐ പ്രൊഫ. കീറന്‍ മക്ക്വിന്‍ പറഞ്ഞു.
എന്നിരുന്നാലും വിലക്കയറ്റത്തില്‍ കാര്യമായ കുറവുണ്ടാകില്ലെന്നും അത് സാദാ ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.വില വര്‍ധനവ് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ആഗോള ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും ഉക്രൈയ്നിലെ റഷ്യന്‍ ആക്രമണം ഉയര്‍ത്തുന്ന പിരിമുറുക്കങ്ങളും സാമ്പത്തിക പ്രവചനങ്ങളെ കൂടുതല്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കി(4.3%)ലെത്തിയിരുന്നു.രാജ്യത്തിന്റെ വര്‍ക്ക് ഫോഴ്സ് ശക്തമായി തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.2022ല്‍ കയറ്റുമതി മേഖലയും രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കോര്‍പ്പറേറ്റ് നികുതി വരുമാനവും വരവുകളും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഖജനാവില്‍ കാര്യമായ മിച്ചമുണ്ടാക്കും. എന്നാല്‍ ഫാര്‍മ, ഐ സി ടി മേഖലയില്‍ നിന്നുള്ള കോര്‍പ്പറേഷന്‍ നികുതിയെ കൂടുതലായി ആശ്രയിക്കുന്നതിന്റെ അപകടവും റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us