ജര്‍മന്‍ ജോബ് സീക്കര്‍ വിസ: പോയിന്റുകള്‍ എങ്ങനെ?

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനി പുതിയതായി അവതരിപ്പിച്ച കുടിയേറ്റ നയത്തിന്റെ ഭാഗമായി വരാന്‍ പോകുന്ന പുതിയ വിസ കാറ്റഗറിയാണ് ജോബ് സീക്കര്‍ വിസ. പോയിന്റ്സ് ബേസ്ഡ് സംവിധാനമായാണ് ഇതു നടപ്പാക്കുന്നത്.

Advertisment

publive-image

ആകെ പതിനാല് പോയിന്റുകളാണ് ഇതിലുള്ളത്. അതില്‍ ആറെണ്ണം കിട്ടിയാല്‍ വിസയ്ക്ക് യോഗ്യതയാകും. ഇതില്‍ പരിഗണിക്കപ്പെടണമെങ്കില്‍ പ്രധാനമായും മൂന്നു കടമ്പകളാണുള്ളത്:

~ ജര്‍മന്‍ ഭാഷയില്‍ ബി1, അല്ലെങ്കില്‍ ഇംഗ്ളീഷ് ഭാഷയില്‍ സി1 പരിജ്ഞാനം
~ ജോലി കിട്ടുന്നതു വരെ സ്വന്തം കാര്യങ്ങള്‍ക്കുള്ള പണം കൈയിലുണ്ടെന്നതിനു തെളിവ്
~ രണ്ടു വര്‍ഷമെങ്കിലും പഠനം, അല്ലെങ്കില്‍ പരിശീലനം ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ യോഗ്യദയോ ബിരുദമോ

ഇനി പോയിന്റുകള്‍ എങ്ങനെയൊക്കെ കിട്ടുമെന്നു പരിശോധിക്കാം:

~ 35 വയസിനു താഴെയാണെങ്കില്‍ രണ്ടു പോയിന്റ്, 35 മുതല്‍ 40 വരെയാണെങ്കില്‍ ഒരു പോയിന്റ്
~ ജര്‍മന്‍ ഭാഷാ പരിജ്ഞാനം 'ഗുഡ്' (ബി2) ആണെങ്കില്‍ മൂന്നു പോയിന്റ്, സഫിഷ്യന്റാണെങ്കില്‍ (ബി1) രണ്ട്
~ യോഗ്യതയും തൊഴില്‍പരിചയവും കണക്കിലെടുത്ത് പരമാവധി 7 പോയിന്റ്
~ ജര്‍മനിയുമായി ബന്ധമുണ്ടെങ്കില്‍ 2 പോയിന്റ് വരെ. അഞ്ച് വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും ആറു മാസം തുടര്‍ച്ചയായി ഇവിടെ താമസിച്ചിന്റെ തെളിവോ, സഹായം വാഗ്ദാനം ചെയ്യുന്ന സ്പോണ്‍സറുടെ കത്തോ ഉണ്ടെങ്കില്‍ ഇതില്‍ പരിഗണിക്കും

Advertisment