തിരുവനന്തപുരം : കോ​വി​ഡ് കാ​ല​ത്ത് ന​ട​ക്കു​ന്ന ഒ​രു ക്രൈം ​ത്രി​ല്ല​റാ​ണ് കൊ​റേ​ണ പേ​പ്പേ​ഴ്സ്. ഇ​തൊ​രു ചെ​റി​യ സി​നി​മ​യാ​ണ്, ഞ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളൊ​ന്നും ഉ​ന്ന​യി​ക്കു​ന്നി​ല്ല.
/sathyam/media/post_attachments/jIEraXkCi8nDd4y6KwQk.jpg)
ഞാ​ന്‍ ഇ​തു​വ​രെ ശ്ര​മി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു ത​രം സി​നി​മ​യാ​ണി​ത്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യോ എം.​ജി. ശ്രീ​കു​മാ​റി​ന്‍റെ​യോ ന​ര്‍​മ​മോ പാ​ട്ടു​ക​ളോ ഒ​ന്നു​മി​ല്ല. ഞാ​ന​ത് എ​ഴു​തി നി​ര്‍​മി​ച്ചു.
അ​ത് ഫ്ലോ​പ്പാ​യാ​ലും ഹി​റ്റാ​യാ​ലും എ​നി​ക്ക് ആ​രോ​ടും ക​ണ​ക്ക് പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. ചി​ല സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളി​ല്‍ അ​വ​രു​ടെ ഒ​പ്പ് ഉ​ണ്ടാ​കും.
എ​ന്‍റെ സി​നി​മ​ക​ള്‍​ക്ക് അ​തി​ല്ല. എ​ല്ലാ​ത്ത​രം സി​നി​മ​ക​ളും ചെ​യ്യു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. പു​തി​യ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രെ​യും താ​ര​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ ഈ ​ചി​ത്രം വ്യ​ത്യ​സ്ത​മാ​യി.
പു​തി​യ ത​ല​മു​റ ചെ​യ്യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും തെ​റ്റു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ക​രം നി​ങ്ങ​ള്‍ അ​വ​രി​ല്‍ നി​ന്ന് പ​ഠി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു.
ഞാ​ന്‍ ഇ​പ്പോ​ഴും പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചെ​റു​പ്പ​ത്തി​ല്‍ ഞാ​ന്‍ സി​നി​മ​ക​ളെ ഒ​രു​പാ​ട് വി​മ​ര്‍​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 42 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഒ​രു​പാ​ട് അ​ഭി​ന​ന്ദ​ന​ങ്ങ​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും കേ​ട്ടി​ട്ടു​ണ്ട്.
വി​മ​ര്‍​ശി​ക്കു​ന്പോ​ള്‍ അ​ല്‍​പ്പം മാ​ന്യ​ത കാ​ണി​ക്ക​ണം എ​ന്ന് മാ​ത്ര​മാ​ണ് എ​ന്‍റെ അ​പേ​ക്ഷ. -പ്രി​യ​ദ​ർ​ശ​ൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us