രാഹുലിനെ അയോഗ്യനാക്കിയ നടപടി: നിരീക്ഷിച്ചുവരുന്നതായി യൂറോപ്യന്‍ യൂണിയനും

author-image
athira p
New Update

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തടവ് ശിക്ഷ വിധിക്കുകയും പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുകയും ചെയ്ത നടപടികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍. വിഷയം ശ്രദ്ധയില്‍പ്പെട്ടതായി ജര്‍മനിയും യുഎസും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Advertisment

publive-image

അതേസമയം, വിഷയം ആഗോളതലത്തില്‍ എത്തിച്ചതില്‍ പരിഭവിച്ച് കേന്ദ്ര നിയമമ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസിനെയും ഗാന്ധിയെയും കടന്നാക്രമിക്കുന്നതു തുടരുകയാണ്.

''കോടതിയിലുള്ള കേസിനെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല. ബഹുസ്വരതയും തുറന്ന രാഷ്ട്രീയ സംവാദവും ജനാധിപത്യസമൂഹങ്ങളുടെ അവശ്യ സവിശേഷതകളാണ്. ഇതാണ് ജനാധിപത്യത്തെ ഊര്‍ജ്ജസ്വലവും ചലനാത്മകവുമാക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷപങ്ക് പ്രധാനമാണ്. തിടുക്കപ്പെട്ട് ഒരു പ്രസ്താവന നടത്തുന്നില്ല. യൂറോപ്യന്‍ യൂനിയന്‍ ജുഡീഷ്യല്‍ പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കുകയും രാഹുലിന്റെ അപ്പീലില്‍ കോടതിവിധി കാത്തിരിക്കുകയുമാണ്'', യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ, സുരക്ഷാനയങ്ങളുടെ മുഖ്യ വക്താവ് പീറ്റര്‍ സ്ററാനോ പറഞ്ഞു.

ജര്‍മന്‍ വിദേശമന്ത്രാലയ വക്താവിന്റെ പ്രസ്താവനക്ക് സമാനമാണ് യൂറോപ്യന്‍ യൂണിയന്റെയും പ്രതികരണം. ""ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്ത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ ഈ കേസില്‍ ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നായിരുന്നു ജര്‍മന്‍ വക്താവിന്റെ പ്രതികരണം.

Advertisment