മൂന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ താലിബാന്റെ കസ്ററഡിയില്‍

author-image
athira p
New Update

ലണ്ടന്‍: മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരെ അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികൃതര്‍ കസ്ററഡിയിലെടുത്തതായി വെളിപ്പെടുത്തല്‍. ഇതില്‍ രണ്ടുപേര്‍ ജനുവരി മുതല്‍ തന്നെ കസ്ററഡിയിലാണെന്നാണ് സൂചന.

Advertisment

publive-image

യുട്യൂബ് താരം മൈല്‍സ് റൂട്ട്ലെഡ്ജ്, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഹോട്ടല്‍ മാനേജര്‍, ജീവകാരുണ്യ പ്രവര്‍ത്തകനായ കെവിന്‍ കോണ്‍വെല്‍ എന്നിവരാണ് കസ്ററഡിയിലുള്ളത്.

മോചനത്തിന് നയതന്ത്രനീക്കം ആരംഭിച്ചതായും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ ബ്രിട്ടീഷുകാര്‍ രാജ്യത്തിന്റെ നിയമത്തിനും പാരമ്പര്യത്തിനും എതിരായി പ്രവര്‍ത്തിക്കുകയാണെന്ന് അഫ്ഗാന്‍ ഭരണകൂട വക്താവ് സബീഉല്ല മുജാഹിദ് ആരോപിച്ചു.

ആറു മാസമായി കസ്ററഡിയിലായിരുന്ന മുതിര്‍ന്ന ടെലിവിഷന്‍ കാമറമാനെയും മറ്റു നാല് ബ്രിട്ടീഷ് പൗരന്മാരെയും കഴിഞ്ഞ വര്‍ഷം താലിബാന്‍ വിട്ടയച്ചിരുന്നു.

Advertisment