ന്യൂയോര്‍ക്ക്: ഒരു കാലത്ത് ഐടി ജീവനക്കാരുടെ സ്വപ്നഭൂമികയായിരുന്ന ഗൂഗ്ളില്‍ വലിയ തോതില്‍ ചെലവുചുരുക്കല്‍ നടപ്പാക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ജീവനക്കാര്‍ക്ക് നല്‍കിവന്നിരുന്ന ഗംഭീര ആനൂകൂല്യങ്ങളെ തന്നെ.
/sathyam/media/post_attachments/gle47JkZrpVQ0Qqs1ers.jpg)
ഓഫീസിനുള്ളില്‍ മസാജിങ്ങിനു വരെയുള്ള സൗകര്യങ്ങളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പാര്‍ക്കുകളും ഉദ്യാനങ്ങളും ജിംനേഷ്യവും മാനസികോല്ലാസത്തിനായി പലതരം ഗെയിമുകളുമെല്ലാം ഉള്‍പ്പെടുന്നതാണ് ഗൂഗ്ളിന്റെ പ്രധാന ഓഫിസുകള്‍. എന്നാല്‍, പുതിയ സാമ്പത്തിക സാഹചര്യത്തില്‍ ഇതില്‍ പല സൗകര്യങ്ങളും നിര്‍ത്തലാക്കാനാണ് തീരുമാനം.
സൗജന്യം ലഘുഭക്ഷണങ്ങള്‍ക്കായി ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള മൈക്രോ കിച്ചണുകള്‍ പൂട്ടുന്നതായിരിക്കും ആദ്യ നടപടി. കൂടാതെ കമ്പനി ലഞ്ച്, അലക്കു സേവനങ്ങള്‍, മസാജ് എന്നിവയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ക്രമേണ വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യും.
ഇതിനു പുറമേ കമ്പനിയുടെ നിയമന പ്രക്രിയയുടെ വേഗം കുറയ്ക്കാനും തീരുമാനമായി. ജീവനക്കാര്‍ക്ക് സൗജന്യമായി ലാപ്ടോപ്പുകള്‍ നല്‍കുന്നതു പോലുള്ള പോലുള്ള ചെലവുകളും നിയന്ത്രിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us