ക്രെഡിറ്റ് സ്വിസ് ഏറ്റെടുക്കലില്‍ 36,000 പേര്‍ക്ക് ജോലി പോകും

author-image
athira p
New Update

സൂറിച്ച്: ക്രെഡിറ്റ് സ്വിസിനെ യുബിഎസ് ഏറ്റെടുക്കുമ്പോള്‍ 36,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് കണക്ക്. ക്രെഡിറ്റ് സ്വിസിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് യുബിഎസില്‍ ലയിക്കുന്നത്.

Advertisment

publive-image

ലയനത്തിന് മുമ്പ് ക്രെഡിറ്റ് സൂയിസില്‍ 72,000 പേരും യു.ബി.എസില്‍ 50,000 പേരും ജോലി ചെയ്തിരുന്നു. ആകെ ജോലിക്കാരില്‍ 20 മുതല്‍ 30 ശതമാനം വരെ വെട്ടിക്കുറക്കുക എന്നതാണ് ലയനത്തിനുള്ള ധാരണകളിലൊന്ന്.

തൊഴില്‍ നഷ്ടത്തില്‍ 11,000 സ്വിറ്റ്സര്‍ലന്‍ഡില്‍ തന്നെയായിരിക്കും.

നേരത്തേ യു.എസ് ആസ്ഥാനമായ സിലിക്കണ്‍ വാലി ബാങ്ക്, സില്‍വര്‍ഗേറ്റ്, സിഗ്നേച്ചര്‍ ബാങ്ക് എന്നിവയുടെ തകര്‍ച്ച ബാങ്കിങ് രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ക്രെഡിറ്റ് സ്വിസിനെ ഗുരുതര ലിക്വിഡിറ്റി പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ ബഹുരാഷ്ട്ര ഇന്‍വെസ്ററ്മെന്റ് ബാങ്കായ യു.ബി.എസ് തയാറായത്.

ക്രെഡിറ്റ് സ്വിസ് തകര്‍ന്നാല്‍ ആഗോള തലത്തില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മുന്‍പ് കടുത്ത എതിരാളികളായിരുന്നു ഇരു സ്ഥാപനങ്ങളും.

Advertisment