2 വര്‍ഷത്തിനിടെ അഞ്ചാം വട്ടം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ബള്‍ഗേറിയ

author-image
athira p
New Update

സോഫിയ: ബള്‍ഗേറയയില്‍ രണ്ടു വര്‍ഷത്തിനിടെ പൂര്‍ത്തിയായിരിക്കുന്നത് അഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍. രാജ്യത്ത് തുടരുന്ന രാഷ്ട്രീയ അസ്ഥിരത റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ രൂക്ഷണായിരിക്കുകയാണ്.
publive-image
സംഘര്‍ഷ മേഖലയോടു ചേര്‍ന്നു കിടക്കുന്ന കിഴക്കന്‍ യൂറോപ്പിലാണ് ബള്‍ഗേറിയയുടെ സ്ഥാനം. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഏറ്റവും ദരിദ്രവും അഴിമതിയുള്ളതുമായി കണക്കാക്കപ്പെടുന്ന രാജ്യമാണ് ബള്‍ഗേറിയ.

Advertisment

തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് അകറ്റുന്നു എന്ന പ്രതീതി ഉണര്‍ത്തുന്നതായിരുന്നു ഞായറാഴ്ച നടന്ന പോളിങ്. വോട്ട് ചെയ്യാന്‍ കാര്യമായ ആവേശമൊന്നും പ്രകടമായില്ല.

കണ്‍സര്‍വേറ്റിവ് നേതാവ് ബോയ്കോ ബോറിസ്കോവ് നയിക്കുന്ന ഗെര്‍ബ് പാര്‍ട്ടിയും പ്രധാനമന്ത്രി കിരില്‍ പെറ്റ്കോവ് നയിക്കുന്ന പരിഷ്കരണവാദികളായ "വി കണ്‍ടിന്യൂ ദി ചേഞ്ച്' പാര്‍ട്ടിയുമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുഖാമുഖം വന്നത്.

Advertisment