യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചവരില്‍ ഇന്ത്യന്‍ കുടുംബവും

author-image
athira p
New Update

ടൊറന്റോ: കാനഡയുടെ അതിര്‍ത്തിയിലെ സെന്റ് ലോറന്‍സ് നദിയില്‍ ബോട്ട് മുങ്ങി മരിച്ചവരില്‍ ഇന്ത്യന്‍ കുടുംബവും ഉള്‍പ്പെടുന്നതായി വെളഇപ്പെടുത്തല്‍. അനധികൃതമായി യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

Advertisment

publive-image

അക്സെസീനിലെ ചതുപ്പില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം എട്ടായി. ഇതില്‍ 3 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയുമുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം കൂടി കിട്ടാനുള്ളതായി അക്സെസീന്‍ പൊലീസ് അറിയിച്ചു. ഇന്ത്യന്‍ കുടുംബത്തെക്കൂടാതെ ഒരു റൊമേനിയന്‍ കുടുംബമാണ് ബോട്ടുലണ്ടായിരുന്നത്. അവരെല്ലാവരും കനേഡിയന്‍ പൗരത്വമുള്ളവരുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കാനഡയുഎസ് അതിര്‍ത്തിയിലെ മനിറ്റോബയില്‍ ഒരു ശിശു ഉള്‍പ്പെടെ 4 ഇന്ത്യക്കാരുടെ തണുത്തുറഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. ഏപ്രിലില്‍ സെന്റ് റെജിസ് നദിയില്‍ ബോട്ടു മുങ്ങി 6 ഇന്ത്യക്കാര്‍ മരിച്ചു.

Advertisment