വത്തിക്കാന്‍സിറ്റി: വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ൈ്രകസ്തവ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചു. വിശുദ്ധ വാരത്തിന്റെ ആരംഭം കുറിക്കുന്ന ഓശാന ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുരുത്തോല പ്രദക്ഷിണത്തില്‍ 30,000 ഓളം വിശ്വാസികള്‍ പങ്കെടുത്തു. നിരവധി വൈദികരും ചുവന്ന വസ്ത്രധാരികളായ കര്‍ദ്ദിനാള്‍മാരും പ്രദക്ഷിണത്തില്‍ ചത്വരത്തിലൂടെ നടന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
/sathyam/media/post_attachments/6dNOUkq28kzDWXmP6b05.jpg)
വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായം ഒന്ന് മുതല്‍ പതിനേഴ് വരെയുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയാണ് വചനസന്ദേശം നല്‍കിയത്.നിങ്ങളുടെ പങ്കാളിത്തത്തിനും കഴിഞ്ഞ ദിവസങ്ങളില്‍ തീവ്രമായ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറയുന്നതായി സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസി സമൂഹത്തോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.കാല്‍മുട്ടിന് പ്രശ്നങ്ങള്‍ കാരണം മാര്‍പ്പാപ്പയ്ക്ക് പാം സണ്‍ഡേ ഘോഷയാത്രയില്‍ ഇരിക്കേണ്ടി വന്നു. ബ്രോങൈ്കറ്റിസ് അണുബാധയെ തുടര്‍ന്ന് 3 ദിവസം റോമിലെ ജമെല്ലി ആശുപത്രിയില്‍ നിന്ന് ശനിയാഴ്ചയാണ് പാപ്പാ മോചിതനായത്.
പീഡാനുഭവത്തിനും കുരിശുമരണത്തിനും മുമ്പുള്ള ക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മയാണ് വിശ്വാസികളുടെ ഓശാന ആചരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us