പാരീസ്: ഒരുകാലത്ത് കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും പ്രിയപ്പെട്ട നഗ്നചിത്രങ്ങളാല്‍ പ്രസിദ്ധിയാര്‍ജിച്ച പ്ളേബോയ് മാഗസിന്റെ പുതിയ കവര്‍ഗേളായെത്തുന്നത് ഫ്രാന്‍സിലെ മന്ത്രി മെര്‍ലിന്‍ ഷാപ്പ.
/sathyam/media/post_attachments/oVhRwtoEiq4F84jBTGJn.jpg)
എന്നാല്‍, പൂര്‍ണനഗ്നതാ പ്രദര്‍ശനം പ്രതീക്ഷിക്കേണ്ടതില്ല. മാറിടം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഡിസൈനര്‍ വസ്ത്രമണിഞ്ഞാണ് മന്ത്രി പോസ് ചെയ്തിരിക്കുന്നത്. സ്ത്രീകളുടെയും സ്വവര്‍ഗാനുരാഗികളുടെയും അവകാശത്തെക്കുറിച്ച് 12 പേജ് അഭിമുഖവും സാമൂഹികസമ്പദ്ഘടനാ മന്ത്രിയായ മര്‍ലിന്‍ നല്‍കിയിട്ടുണ്ട്.
ഫെമിനിസ്ററ് എഴുത്തുകാരികൂടിയായ അവരുടെ പ്രവൃത്തി പക്ഷേ, മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് രസിച്ചിട്ടില്ല.
എന്നാല്‍, ആഗ്രഹിക്കുന്നകാര്യം സ്വശരീരംകൊണ്ടുചെയ്യാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനാണ് പ്ളേബോയിയുടെ മുഖചിത്രമാകാന്‍ താന്‍ തീരുമാനിച്ചതെന്നാണ് നാല്‍പ്പതുകാരിയുടെ വാദം.
രാജ്യത്ത് സമരങ്ങളും പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതില്‍ അക്രമാസക്തമായ പ്രക്ഷോഭങ്ങളും നടക്കുന്ന അവസരത്തില്‍ മര്‍ലിന്‍ ഇങ്ങനെയൊരു പരിപാടിക്ക് കൂട്ടുനിന്നതു ശരിയായില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ സ്വീകരിച്ചത്. അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.
അച്ചടിപ്പതിപ്പ് നിര്‍ത്തിയ പ്ളേബോയ് ഇപ്പോള്‍ ഡിജിറ്റലായി മാത്രമാണ് ഇറങ്ങുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us