ന്യൂയോര്‍ക്ക്: അമ്മയുടെ ഫോണില്‍ നിന്ന് അഞ്ച് വയസുകാരി ഓര്‍ഡര്‍ ചെയ്തത് 2.47 രൂപ വില മതിക്കുന്ന കളിപ്പാട്ടങ്ങള്‍. യു.എസിലെ മസാച്യുസെറ്റിലെ ലില വരിസസ്കോയാണ് ഫോണില്‍ കളിക്കുന്നതിനിടെ ഈ കടുംകൈ ചെയ്തത്.
/sathyam/media/post_attachments/zzcdNt79tgxqSdsGWJ2x.jpg)
ൈ്രഡവിങ്ങിനിടെ അമ്മ കുട്ടിക്ക് ഫോണ്‍ കൊടുത്തിരുന്നു. ഈ സമയമാണ് കുട്ടി അമ്മയുടെ ആമസോണ്‍ അക്കൗണ്ടില്‍ നിന്ന് വിശാലമായ ഓര്‍ഡറുകള്‍ നല്‍കിയത്. 10 കളിപ്പാട്ടങ്ങളും 10 ജോഡി കൗഗേള്‍ ബൂട്ടുകളുമാണ് ഓര്‍ഡര്‍.
ഓര്‍ഡര്‍ ചെയ്ത വിവരം അറിയാന്‍ താന്‍ വൈകിപ്പോയെന്നും അതിനാല്‍ ചില ഓര്‍ഡറുകള്‍ മാത്രമേ റദ്ദാക്കാനായുള്ളൂവെന്നും കുട്ടിയുടെ മാതാവ് ജെസിക്ക നണ്‍സ്.
ആമസോണ്‍ ഓര്‍ഡര്‍ ഹിസ്റററി പരിശോധിച്ചപ്പോഴാണ് 10 കളിപ്പാട്ടങ്ങളും ഏഴ് സൈസിലുള്ള സ്ത്രീകളുടെ 10 ബൂട്ടുകളും ഓര്‍ഡര്‍ ചെയ്തതായി കണ്ടത്. അതില്‍ ബൂട്ടുകളുടെ ഓര്‍ഡര്‍ റദ്ദാക്കാന്‍ സാധിച്ചു. പകുതി കളിപ്പാട്ടങ്ങളുടെ ഓര്‍ഡറും റദ്ദാക്കി. അഞ്ചെണ്ണം റദ്ദാക്കാന്‍ സാധിച്ചില്ല. അതിനു മുമ്പ് അവ അയച്ചുകഴിഞ്ഞിരുന്നു.
ഏതായാലും ഇതിനെച്ചൊല്ലി താന്‍ കുട്ടിയെ വഴക്കു പറഞ്ഞിട്ടില്ലെന്നും അവള്‍ നന്നായി പെരുമാറുമ്പോള്‍ അവര്‍ക്ക് ഒരു കളിപ്പാട്ടം വീതം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ജെസീക്ക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us