നാസയുടെ ചാന്ദ്ര ദൗത്യത്തിന് നാലു പേര്‍

author-image
athira p
New Update

വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചാന്ദ്ര ദൗത്യത്തിന് നാലു പേരെ തെരഞ്ഞെടുത്തു. യുഎസില്‍ നിന്നു തന്നെയാണ് മൂന്നു പേരും. ഒരാള്‍ ക്യാനഡയില്‍ നിന്നും.

Advertisment

publive-image

ആര്‍ട്ടിമിസ് 2 പേടകത്തില്‍ ചന്ദ്രനെ വലം വയ്ക്കുകയാണ് ഇവരുടെ ദൗത്യം. കനേഡിയന്‍ സ്പേസ് ഏജന്‍സിയില്‍ നിന്നും ജെറമി ഹാന്‍സന്‍, അമെരിക്കക്കാരായ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ളോവര്‍, ക്രിസ്ററീന കൊച്ച് എന്നിവരാണ് യാത്രയ്ക്കു തയാറെടുക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും യാത്ര.

റീഡ് വൈസ്മാനാണ് മിഷന്‍ കമാന്‍ഡര്‍. പൈലറ്റായി വിക്ടര്‍ ഗ്ളോവറും മിഷന്‍ സ്പെഷ്യലിസ്ററുകളായി ജെറെമി ഹാന്‍സനും ക്രിസ്ററീന കൊച്ചും ദൗത്യത്തെ നയിക്കും. പത്ത് ദിവസത്തെ ചാന്ദ്രദൗത്യമാണു ആര്‍ട്ടിമിസ് 2. എന്നാല്‍ ഈ ദൗത്യത്തില്‍ ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. ചന്ദ്രനെ ഭ്രമണം ചെയ്തുള്ള പഠനമാകും നടത്തുക. അടുത്തഘട്ടമായ ആര്‍ട്ടിമിസ് 3 ചന്ദ്രനില്‍ ഇറങ്ങുന്ന ദൗത്യമായിരിക്കും. അപ്പോളോയ്ക്കു ശേഷം ആദ്യമായി ചന്ദ്രന്‍ മനുഷ്യനിലെത്തുന്ന ദൗത്യമായിരിക്കുമിത്.

Advertisment