ചൈനീസ് ചാര ബലൂണുകള്‍ യുഎസ് രഹസ്യങ്ങള്‍ ചോര്‍ത്തി

author-image
athira p
New Update

വാഷിങ്ടണ്‍: യുഎസ് വ്യോമാതിര്‍ത്തിയില്‍ പറന്ന ചൈനീസ് ചാരബലൂണുകള്‍ രഹസ്യം ചോര്‍ത്തല്‍ തന്നെയാണ് നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഇതു സംബന്ധിച്ച് യുഎസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisment

publive-image

യുഎസ് സൈനിക താവളങ്ങളിലെ വിവരങ്ങള്‍ ബലൂണിന്റെ സഹായത്തോടെ ചോര്‍ത്തി ബീജിങ്ങിലേക്ക് അയച്ചുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രധാനമായും ഇലക്ട്രോണിക് സിഗ്നലുകളില്‍ നിന്നുള്ള വിവരങ്ങളാണു ചോര്‍ത്തിയതെന്നാണു കരുതുന്നത്.

ഫെബ്രുവരി ആദ്യവാരമാണ് അമെരിക്കയുടെ സൈനികത്താവളങ്ങള്‍ക്കു മുകളിലൂടെ ചൈനയുടെ ബലൂണ്‍ പറന്നത്. എന്നാല്‍ ചാരബലൂണ്‍ അല്ല, കാലാവസ്ഥ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള സിവിലിയന്‍ ബലൂണാണ് എന്നായിരുന്നു ചൈനയുടെ അവകാശവാദം. യുഎസ് യുദ്ധവിമാനങ്ങള്‍ ബലൂണ്‍ വെടിവച്ചിടുകയും അവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.

ബലൂണ്‍ തകര്‍ത്തതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും വഷളായിരുന്നു

Advertisment