രോഗിയുടെ ആഗ്രഹത്തിന് വിരുദ്ധമായി അവയവം നീക്കം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

author-image
athira p
New Update

ഡബ്ലിന്‍ : രോഗിയുടെ ഇഷ്ടത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ കാല്‍ മുറിച്ചുമാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി വിധി.ഡിമെന്‍ഷ്യ ബാധിതനായ വൃദ്ധനായ രോഗിയുടെ കാര്യത്തില്‍ എച്ച് എസ് ഇ നല്‍കിയ അപേക്ഷയിലാണ് ഈ കോടതിവിധി. വെസ്റ്റ് ഓഫ് അയര്‍ലണ്ടില്‍ നിന്നുള്ള എഴുപത് കാരാണ് രോഗി. പ്രമേഹം മൂലം ഗുരുതരാവസ്ഥയിലായ ഈ രോഗിയുടെ കാല്‍ മുറിച്ചു മാറ്റേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. എന്നാല്‍ രോഗി അതിന് അനുമതി തരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ എച്ച് എസ് ഇ കോടതിയെ സമീപിച്ചത്.

Advertisment

publive-image

ഗുരുതരമായ സ്ഥിതിയിലാണെങ്കിലും രോഗിയുടെ അനുമതിയില്ലാതെ കാല്‍ മുറിച്ചു മാറ്റാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മെഡിക്കല്‍ സ്റ്റാഫിനെ ധര്‍മ്മസങ്കടത്തിലാക്കുന്നതാണ് ഈ തീര്‍പ്പെന്നറിയാമെങ്കിലും രോഗിയുടെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ അവയവം നീക്കം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി പ്രസിഡന്റ് ജസ്റ്റിസ് ഡേവിഡ് ബാര്‍ണിവില്ലെ തീര്‍ത്തു പറഞ്ഞു.

തന്റെ ആരോഗ്യത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള രോഗിയുടെ കഴിവിനെക്കുറിച്ച് നമുക്ക് വ്യക്തതയില്ല. അതിനാല്‍ അതിസങ്കീര്‍ണ്ണമായ പ്രശ്നമാണിതെന്നും ജഡ്ജി പറഞ്ഞു.എന്നിരുന്നാലും നിയമപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ അവയവം നീക്കം ചെയ്യുന്നതിന് തടസ്സമുണ്ട്.നിലവില്‍ ആശുപത്രിയില്‍ നിന്നും മികച്ച പരിചരണമാണ് ഇദ്ദേഹത്തിന് നല്‍കുന്നതെന്നതില്‍ കോടതി സംതൃപ്തി അറിയിച്ചു.

പ്രമേഹം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് കാല്‍ നീക്കേണ്ട സ്ഥിതിയുണ്ടായതെന്ന് എച്ച എസ് ഇ കോടതിയെ അറിയിച്ചു. ഇയാളുടെ ഡിമെന്‍ഷ്യ രോഗത്തെക്കുറിച്ചും കോടതിയില്‍ എച്ച് എസ് ഇ തെളുവു നല്‍കിയിരുന്നു.ഇയാളുടെ കാല്‍ വളരെ മോശമായ അവസ്ഥയിലാണെന്നും നീക്കം ചെയ്യേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ മരിക്കേണ്ടി വന്നാലും കാല്‍ മുറിച്ചു നീക്കേണ്ടെന്ന കടുംപിടുത്തത്തിലായിരുന്നു രോഗി.

Advertisment