മുംബൈ : ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും ഇനി മുതല്‍ അടി പൊളി ഭക്ഷണം.യാത്രക്കാരുടെ അഭിപ്രായം കൂടി പരിഗണിച്ച് മുന്തിയ റസ്റ്റോറന്റുകളില്‍ ലഭിക്കുന്ന ഭക്ഷണങ്ങളായിരിക്കും ഇവിടെ കിട്ടുക. ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കുള്ള വെജിറ്റബിള്‍ ഓപ്ഷനുകളും അടക്കം പുതുക്കിയ ഭക്ഷണ പാനീയ മെനു അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. എല്ലാ ക്ലാസുകളിലും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിലും നല്ല മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
/sathyam/media/post_attachments/6ffGGyjXDPyuNv3FoPRW.jpg)
യാത്രക്കാരുടെ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയും കൂടാതെ ആരോഗ്യകരമായ ഭക്ഷണം എന്നത് മുന്‍ നിര്‍ത്തിയുമാണ് ഭക്ഷണ മെനു പുതുക്കിയതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. സമകാലികവും സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ഓപ്ഷനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പുതിയ മെനുവില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യയുടെ ഇന്‍ഫ്‌ളൈറ്റ് സര്‍വീസ് മേധാവി സന്ദീപ് വര്‍മ പറഞ്ഞു.എയര്‍ ഇന്ത്യയുടെ അതിഥികള്‍ക്ക് ഇഷ്ടപ്പെട്ട റസ്റ്റോറന്റുകളിലേതുപോലെ ഭക്ഷണവും പാനീയങ്ങളും ആസ്വദിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്.ഇതിനായി ഇന്‍-ഹൗസ് വിദഗ്ധരും കാറ്ററിംഗ് വിഭാഗവും സപ്ലയര്‍മാരും അടങ്ങുന്ന ഒരു സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു.
സബ്‌സ് സീഖ് കബാബ്, തായ് റെഡ് കറി വിത്ത് ടോഫു, വെജിറ്റബിള്‍സ്, ബ്രോക്കോളി, മില്ലറ്റ് സ്റ്റീക്ക്, ലെമണ്‍ സേവ്യന്‍ ഉപ്പുമാവ്, മേഡു വട, മസാല ഊത്തപ്പം എന്നീ വിഭവങ്ങളാണ് വെജിറേറ്റിയന്‍ ഭക്ഷണ ഓപ്ഷനുകളിലുള്ളതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
മഷ്റൂം സ്‌ക്രാംപിള്‍ഡ് എഗ്ഗ്, മഞ്ഞള്‍ മുളക് ഓംലെറ്റ്, മിക്സഡ് വെജിറ്റബിള്‍ പൊറോട്ട, ആചാരി പനീര്‍, എമന്താള്‍ സാന്‍ഡ്വിച്ച് ഇന്‍ മള്‍ട്ടിഗ്രേന്‍ ബ്രെഡ് ഫെന്നല്‍ ക്രീം സോസില്‍ വറുത്ത കൊഞ്ച്, മുര്‍ഗ് റെസാല കോഫ്ത, ക്ലാസിക് ചില്ലി ചിക്കന്‍, ചിക്കന്‍ ചെട്ടിനാട് , ബദാം, വെളുത്തുള്ളി ക്രസ്റ്റ് എന്നിവ ഉപയോഗിച്ച് ചുട്ട മത്സ്യം, മസാല ദാല്‍, ബ്രൗണ്‍ റൈസ് കിച്ചടി, ഒലിവും പെസ്റ്റോയ്ക്കുമൊപ്പം റോസ്റ്റ് ചെയ്ത ടൊമാറ്റോയുംബോക്കോന്‍സിനി കാപ്രെസ് എന്നിങ്ങനെ നീളുന്ന ഫ്യൂഷന്‍ വിഭവങ്ങളുടെയും ക്ലാസിക്കുകളുടെയും മിശ്രിതമായിരിക്കും വിമാനങ്ങളില്‍ സേര്‍വ്വ് ചെയ്യുക.
മാംഗോ പാഷന്‍ഫ്രൂട്ട് ഡിലൈറ്റ്, ക്വിനോവ ഓറഞ്ച് ഖീര്‍, എസ്പ്രസ്സോ ആല്‍മണ്ട് ക്രംബിള്‍ മൗസ് കേക്ക്, ഖജൂര്‍ തുക്ഡ വിത്ത് കേസര്‍ ഫിര്‍നി, സിംഗിള്‍ ഒറിജിന്‍ ചോക്ലേറ്റ് സ്ലൈസ്, ബ്ലൂബെറി സോസിനൊപ്പം ചും-ചും സാന്‍ഡ്വിച്ച്, സീസണല്‍ പഴങ്ങള്‍ തിരഞ്ഞെടുക്കല്‍ എന്നീ ഡെസേര്‍ട്ടുകളും ഫ്ളൈറ്റില്‍ ലഭിക്കും.
ലോറന്റ്-പെരിയര്‍ ലാ കുവീ ബ്രൂട്ട് ഷാംപെയ്ന്‍, വടക്കന്‍ ഇറ്റലിയിലെ ചാറ്റോ ഡി എല്‍ ഹെസ്‌ട്രേഞ്ച്, ലെസ് ഒലിവേഴ്‌സ്, ചാറ്റോ മിലോണ്‍, പീഡ്‌മോണ്ട് മേഖലകളിലെ മുന്തിരി വൈനുകള്‍ എന്നിവയാണ് ബാര്‍ മെനുവിലുള്ളത്. ഇതു കൂടാതെ പ്രീമിയം വിസ്‌കി ബ്രാന്‍ഡുകള്‍, ജിന്‍, വോഡ്ക, ബിയറുകള്‍ എന്നിവയും ലഭിക്കും.മോക്ടെയില്‍ ഇനങ്ങളില്‍ വിര്‍ജിന്‍ മേരി, കാലിഫോര്‍ണിയ ഓറഞ്ച്, ആപ്പിള്‍ സ്പ്രിറ്റ്‌സര്‍, ജ്യൂസുകള്‍ എന്നിവയുണ്ടാകും.
ചൂട് പാനീയങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ബ്രുവ്ഡ് കോഫി(ക്ലാസിക് കോഫി ബ്ലെന്‍ഡും കപ്പുച്ചിനോയും) ചായ (ആസാം, ഗ്രീന്‍, എര്‍ള്‍ ഗ്രേ, മസാല) എന്നിവയും ലഭ്യമാകും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us