കൊച്ചി : പ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍​കൊ​ണ്ടും സി​നി​മ​യി​ല്ലാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ന് 24 മ​ണി​ക്കൂ​റും വീ​ട്ടി​ലി​രു​ന്ന് ക​ര​യു​ന്ന​യാ​ള​ല്ല ഞാ​ന്‍.
/sathyam/media/post_attachments/hB8l9SDO2GVDgXvO4Htk.jpg)
ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ചി​ല നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​മ്പോ​ള്‍ ന​മ്മു​ടെ ഇ​ന്‍​ഡ​സ്ട്രി​ക്ക് ഒ​രു പ്ര​ത്യേ​ക സ്വ​ഭാ​വ​മു​ള്ള​തു​കൊ​ണ്ടും പ​ല കാ​ര്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ടാം.
അ​തി​നെ വൈ​കാ​രി​ക​മാ​യി കാ​ണു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വ​ള​രെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. പ്ര​ശ്​നം വ​രു​മ്പോ​ള്‍ ത​ള​ര്‍​ന്നി​രി​ക്ക​രു​തെ​ന്ന് ന​മ്മ​ള്‍ അ​തി​ജീ​വി​ത എ​ന്നു​വി​ളി​ക്കു​ന്ന എ​ന്‍റെ സു​ഹൃ​ത്ത് പ​ഠി​പ്പി​ച്ച കാ​ര്യ​മാ​ണ്.
പ്ര​ശ്ന​ങ്ങ​ളെ ധൈ​ര്യ​ത്തോ​ടെ നേ​രി​ടു​ക. ഇ​വി​ടെ പി​ടി​ച്ചു നി​ൽ​ക്കു​ക. ജോ​ലി ചെ​യ്യു​ക എ​ന്ന് ത​ന്നെ​യാ​ണ്. ന​മ്മു​ടെ നി​ല​പാ​ടു​ക​ൾ വ​ച്ച് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക.
ചി​ല കാ​ര്യ​ങ്ങ​ള്‍ കൂ​ട്ടാ​യിനി​ന്ന് ഉ​ച്ച​ത്തി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് കേ​ള്‍​ക്കു​ന്ന​ത്. പ്ര​ശ്​ന​ങ്ങ​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ക​ള​ക്റ്റീ​വ് പോ​ലു​ള്ള സം​രം​ഭം തു​ട​ങ്ങി​യ​തും സം​സാ​രി​ക്കു​ന്ന​തും.
എ​ല്ലാ​വ​ർ​ക്കും തു​ല്യ പ​രി​ഗ​ണ ല​ഭി​ക്കു​ന്ന ഇ​ൻ​സ്ട്രി​യാ​യി മ​ല​യാ​ളം മാ​റ​ട്ടെ. അ​താ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​വും. എ​ന്നെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം വേ​റൊ​രു ഇ​ന്‍​ഡ​സ്ട്രി​യി​ൽ കൂ​ടി ജോ​ലി ചെ​യ്ത​തു​കൊ​ണ്ട് അ​വി​ടെ അ​വ​സ​രം കി​ട്ടി.
വെ​റു​തെ​യി​രു​ന്നി​ല്ല, സി​നി​മ ചെ​യ്യാ​ന്‍ സാ​ധി​ച്ചു. പ​ല കാ​ര​ണ​ങ്ങ​ള്‍​കൊ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ല്‍നി​ന്ന് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​താ​യി തോ​ന്നി​യി​ട്ടു​ണ്ട്. –രമ്യ നമ്പീശൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us