ബര്‍ലിന്‍: ബര്‍ലിന്‍ നഗരത്തില്‍ ഇരുപതു വര്‍ഷത്തിനിടെ ആദ്യമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നൊരാള്‍ മേയറാകും. ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയനും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ പ്രാദേശിക ധാരണയനുസരിച്ചാണിത്.
/sathyam/media/post_attachments/kzc81Ev2YmA1FtXHUi2I.jpg)
സിഡിയു നേതാവ് കായ് വെഗ്നറെയാണ് സിഡിയു മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. 2021ല്‍ നടത്തിയ തെരഞ്ഞെടുപ്പ് അസാധുവായതിനെത്തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയതില്‍ സിഡിയുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഇതോടെ എസ് പി ഡി ~ ഗ്രീന്‍ ~ ഇടതുപക്ഷ സഖ്യത്തിന് അധികാരം കിട്ടില്ലെന്ന് ഉറപ്പാവുകയായിരുന്നു.
ഇതെത്തുടര്‍ന്നാണ് സി ഡി യുവും എസ് പി ഡിയുമായി സഖ്യ ചര്‍ച്ച ആരംഭിച്ചത്.
ഗ്രീന്‍ പാര്‍ട്ടിയെക്കാള്‍ 53 വോട്ട് മാത്രം കൂടുതല്‍ നേടിയ എസ് പി ഡി അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ എസ് പി ഡി മേയര്‍ ഫ്രാന്‍സിസ്ക ജിഫി നയിച്ച സഖ്യത്തില്‍ നിന്ന് ഇടതുപക്ഷം പുറത്തു പോകുകയും ചെയ്തു.
കൂടുതല്‍ വീടുകള്‍ നിര്‍മിക്കുമെന്നും, നഗരത്തിലെ വീടുകളുടെ വിലയും വാടകയും നിയന്ത്രിക്കുമെന്നുമുള്ള വാഗ്ദാനവുമായാണ് പുതിയ മുന്നണി അധികാരം ഏറ്റെടുക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us