ഡെന്‍മാര്‍ക്കില്‍ വിദേശികള്‍ക്ക് പുതിയ സാധ്യതകള്‍

author-image
athira p
New Update

കോപ്പന്‍ഹേഗന്‍: വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും തൊഴിലാളികളെയും കൂടുതലായി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡെന്‍മാര്‍ക്ക് നടപ്പാക്കിയ കുടിയേറ്റ നയ പരിഷ്കരണം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലായി.

Advertisment

publive-image

യൂറോപ്യന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഡെന്‍മാര്‍ക്കിലെ 42 ശതമാനം കമ്പനികളും തൊഴിലാളികളെ കിട്ടുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയാണ്. എന്‍ജിനീയര്‍മാരുടെയും ഐടി വിദഗ്ധരുടെയും കാര്യത്തിലും ബയോടെക്നോളജി/ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലും ഫിനാന്‍ഷ്യല്‍ രംഗത്തുമാണ് ഇത് ഏറ്റവും രൂക്ഷം.

പുതിയ സപ്ളിമെന്ററി പേ ലിമിറ്റ് സ്കീം പ്രകാരം ഡെന്‍മാര്‍ക്കില്‍ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് 375,000 ഡാനിഷ് ക്രോണ്‍ ശമ്പളമുണ്ടാകണം. ഓഫറില്‍ പറയുന്ന ജോലി ജോബ്നെറ്റിലും യൂറെസ് പോര്‍ട്ടലിലും പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

ജോലിയുടെ വ്യവസ്ഥകള്‍ ഡാനിഷ് നിലവാരവുമായി പൊരുത്തപ്പെടുന്നതായിരിക്കണം. ജോലി സമയം ആഴ്ചയില്‍ 37 മണിക്കൂറില്‍ കൂടാന്‍ പാടില്ല. മൂവായിരം ഡാനിഷ് ക്രോണറോ അതില്‍ കൂടുതലോ ഡാനിഷ് നിയമപ്രകാരം പിഴ വിധിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ഇതിന് യോഗ്യതയുണ്ടാകില്ല.

ഇതുകൂടാതെ, ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളവര്‍ക്ക് മൂന്ന വര്‍ഷത്തെ ജോബ് സീക്കര്‍ വിസയും ലഭ്യമാകും.

Advertisment