പാരീസ്: ജീവിതം സ്വയം അവസാനിപ്പിക്കാന്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കുന്ന ബില്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ വര്‍ഷം തന്നെ ബില്ലിന്റെ കരട് തയാറാക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.
/sathyam/media/post_attachments/kWHRz72gp3IewWtdwmZv.jpg)
വിഷയം ചര്‍ച്ച ചെയ്യാന്‍ പൗരത്വ സമിതിയെ നിയോഗിച്ചിരുന്നു. ചില സാഹചര്യങ്ങളില്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന ശുപാര്‍ശയാണ് സമിതി സര്‍ക്കാരിനു കൊടുത്തിരിക്കുന്നത്.
നിലവില്‍ നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് ആക്റ്റീവ് വോളന്ററി യൂഥനേഷ്യ നിയമവിധേയമായിട്ടുള്ളത്~ നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ്, ബെല്‍ജിയം, സ്പെയ്ന്‍ എന്നിവിടങ്ങളില്‍. സ്വിറ്റ്സര്‍ലന്‍ഡില്‍ അസിസ്ററഡ് സൂയിസൈഡാണ് അനുവദിക്കുന്നത്. ജര്‍മനിയും പോര്‍ച്ചുഗലും ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. രോഗികളുടെ ചികിത്സ അവസാനിപ്പിച്ച് മരണത്തിലേക്കു വിടാന്‍ ഫിസിഷ്യന്‍മാര്‍ക്ക് നിയന്ത്രിതമായി അധികാരം നല്‍കുന്ന പാസീവ് യൂഥനേഷ്യയാണ് ഓസ്ട്രിയയില്‍ നിലവിലുള്ളത്.
ഫ്രാന്‍സില്‍ സമവായത്തോടെ മാത്രമായിരിക്കും ഇതു നടപ്പാക്കുക എന്നാണ് മാക്രോണ്‍ പറയുന്നത്. ഒറ്റപ്പെടലോ നിരാശയോ പോലുള്ള സാമൂഹിക കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതിയുണ്ടാകില്ല. കര്‍ശനമായി വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ മാത്രമായിരിക്കും അനുവദിക്കുന്നതെന്നും മാക്രോണ്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇതിനും അനുമതി ലഭിക്കില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us