ബര്‍ലിന്‍: ജര്‍മനിയിലെ പുതിയ യൂറോ49 യാത്രാ ടിക്കറ്റ് വില്‍പ്പന തിങ്കളാഴ്ച ആരംഭിച്ചു. ചില വിഭാഗം തൊഴിലാളികള്‍ ടിക്കറ്റ് വിലയില്‍ ഇളവുകള്‍ക്ക് അര്‍ഹരാണ്.
/sathyam/media/post_attachments/Kt6TuegTbBIAVXEmUrkd.jpg)
തൊഴിലുടമയുടെ പങ്കാളിത്തമുണ്ടെങ്കില്‍ ജോബ് ടിക്കറ്റ് സ്കീം അനുസരിച്ച് ഇതിന് 34.30 യൂറോ മാത്രമാണ് ചെലവ് വരുക. അതായത്, കമ്പനികളും ട്രാന്‍സ്പോര്‍ട്ട് സ്ഥാപനങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കു കിട്ടുന്ന ഇളവാണിത്.
കമ്പനികള്‍ ട്രാന്‍സ്പോര്‍ട്ട് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കാന്‍ തയാറായാല്‍ ആനുപാതികമായി ടിക്കറ്റ് നിരക്ക് വീണ്ടും കുറയും.
കമ്പനികള്‍ കുറഞ്ഞത് 25 ശതമാനം സബ്സിഡി നല്‍കണം എന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. അഞ്ച് ശതമാനം സര്‍ക്കാരും നല്‍കും.
പല വന്‍കിട കമ്പനികളും ഇതിന്റെ ആനുകൂല്യം ജീവനക്കാര്‍ക്ക് നല്‍കിത്തുടങ്ങി. ബേയര്‍ ഗ്രൂപ്പ്, വോഡാഫോണ്‍, എര്‍ഗോ, ഡ്യൂഷെ പോസ്റ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us