ജര്‍മന്‍ സൈന്യത്തില്‍ പട്ടാളക്കാരുടെ കുറവ്

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മ്മന്‍ സൈന്യത്തില്‍ വരും കാലങ്ങളില്‍ പട്ടാളക്കാരുടെ കുറവുണ്ടാകുമെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റേറാറിയസ് പറഞ്ഞു. ബുണ്ടസ്വെയര്‍ നേരിടുന്ന വെല്ലുവിളികളും അവ എങ്ങനെ പരിഹരിക്കാന്‍ പദ്ധതിയിടുന്നുവെന്നും നിരത്തി കഴിഞ്ഞ മൂന്നുമാസം മുമ്പ് പ്രതിരോധമന്ത്രിയായി ചുമതലയേറ്റ മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

publive-image

2030~നപ്പുറം ബുണ്ടെസ്വെര്‍ ക്ഷാമം പ്രതീക്ഷിക്കുന്നതായിട്ടാണ് മന്ത്രിയുടെ മുന്നറിയിപ്പ്.2030~ഓടെ ധനസഹായത്തിലും വിതരണത്തിലും ഉള്ള വിടവ് നികത്താന്‍ രാജ്യത്തിന്റെ സൈന്യമായ ബുണ്ടസ്വെറിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സൈനിക ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും വര്‍ഷങ്ങളോളം കുറഞ്ഞ നിക്ഷേപത്തിന് ശേഷം ബുണ്ടസ്വെഹറിനെ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയുടെ സ്വന്തം സേനയ്ക്കുള്ള വെടിക്കോപ്പുകളുടെയും ആയുധങ്ങളുടെയും കുറവുകള്‍ ചൂണ്ടിക്കാട്ടി, ബുണ്ടസ്വെഹറിന്റെ ശേഖരത്തില്‍ നിന്ന് ഉക്രെയ്നിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ അയയ്ക്കാനുള്ള ആശയവും പിസ്റേറാറിയസ് നിരസിച്ചു.

സായുധ സേനയുടെ സ്റേറാക്കുകള്‍ നിറയ്ക്കുന്നതിനും പുതുക്കുന്നതിനും 300 ബില്യണ്‍ യൂറോ (326 ബില്യണ്‍ ഡോളര്‍) നിക്ഷേപം ആവശ്യമാണെന്ന് പ്രതിരോധ മന്ത്രാലയം മുമ്പ് കണക്കാക്കിയിരുന്നു.

Advertisment