ബര്‍ലിന്‍: ജര്‍മ്മനിയില്‍ ഇറച്ചി ഉപഭോഗം പോയ വര്‍ഷം വീണ്ടും കുറഞ്ഞു. 2022 ല്‍ ജര്‍മ്മനിയിലെ ആളുകള്‍ ഏറ്റവും കുറഞ്ഞ അളവില്‍ മാംസ ഉല്‍പ്പന്നങ്ങള്‍ കഴിച്ചതായി ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. ജര്‍മ്മനി സോസേജിന്റെ നാടാണ് ~ ബോക്ക്വുര്‍സ്ററ്, ബ്രാട്ട്വുര്‍സ്ററ്, അല്ലെങ്കില്‍ കറി വുര്‍സ്ററ് അങ്ങനെ പലതും.എന്നാല്‍ ഇപ്പോള്‍ ജര്‍മ്മന്‍കാര്‍ക്ക് മാംസാഹരത്തോടുള്ള ഇഷ്ടം നഷ്ടപ്പെടുന്നതായിട്ടാണ് കാണിക്കുന്നത്.
/sathyam/media/post_attachments/hiBHsygqbiTaet5Ub4WJ.jpg)
1989~ല്‍ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലുള്ള മാംസത്തിന്റെ അളവാണ് 2022 ല്‍ ഒരാള്‍ കഴിക്കുന്നത്. ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ജര്‍മ്മനിയില്‍ കഴിഞ്ഞ വര്‍ഷം ഒരാള്‍ 52 കിലോഗ്രാം മാംസം കഴിച്ചുവെങ്കിലും മുന്‍ വര്‍ഷത്തേക്കാള്‍ 4.2 കിലോഗ്രാം കുറവാണ്, 2021 ല്‍ ഇതിനകം തന്നെ മാംസ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
2022~ല്‍ ആളുകള്‍ 2.8 കിലോഗ്രാം കുറവ് പന്നിയിറച്ചിയും, ഷൈ്വനെ ഫ്ളൈഷ് 900 ഗ്രാം ബീഫും കാല്‍ബ്, കിടാവിന്റെ മാംസവും 400 ഗ്രാം കുറവ് കോഴിയിറച്ചിയുമാണ് കഴിച്ചത്.ഇതിനുള്ള ഒരു കാരണം സസ്യാധിഷ്ഠിത ഭക്ഷണത്തിലേക്കുള്ള തുടര്‍ച്ചയായ മാറ്റമാണ്. ഫെഡറല്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2021 ല്‍ ജര്‍മ്മന്‍ ജനസംഖ്യയുടെ പത്ത് ശതമാനം സസ്യാഹാരികളാണ്.
മറ്റൊരു കാരണം, മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പല ഭക്ഷണങ്ങളുടെയും അടുത്തിടെയുള്ള കുത്തനെയുള്ള വിലക്കയറ്റമാണ്, ഇത് ഉയര്‍ന്ന ഊര്‍ജ്ജ വിലയുടെ പ്രത്യാഘാതങ്ങളില്‍ ഒന്നാണ്.
2017 ല്‍, ജര്‍മ്മനിയിലെ ആളുകള്‍ ഇപ്പോഴും ശരാശരി 60 കിലോഗ്രാം മാംസം കഴിച്ചിരുന്നു, എന്നാല്‍ അതിനുശേഷം ഉപഭോഗം 13 ശതമാനം കുറഞ്ഞു.ഇടിവ് പന്നിയിറച്ചിക്ക് പ്രത്യേകിച്ച് ശക്തമായിരുന്നു, അതിന്റെ ഉപഭോഗം 20 ശതമാനം കുറഞ്ഞു. കോഴിയിറച്ചിയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉപഭോഗം ചെറുതായി അതായത് രണ്ട് ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു.
മാംസ ഉപഭോഗത്തിലെ മൊത്തത്തിലുള്ള ഇടിവ് ജര്‍മ്മനിയിലെ മാംസ ഉല്‍പാദനത്തിലും പ്രതിഫലിക്കുന്നുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, 2022~ല്‍ ഏകദേശം 10 ശതമാനം കുറവ് പന്നിയിറച്ചിയും എട്ട് ശതമാനം കുറവ് ബീഫും കിടാവിന്റെ മാംസവുമാണ് 2022~ല്‍ ഉത്പാദിപ്പിക്കപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us