ഫിന്‍ലാന്റ് നാറ്റോയില്‍ അംഗമായി

author-image
athira p
Updated On
New Update

ബ്രസല്‍സ്: ലോകത്തെ ഏറ്റവും വലിയ സൈനികസഖ്യമായ നാറ്റോയില്‍ ഫിന്‍ലന്‍ഡ് അംഗമായി. നാറ്റോയിലെ 31~ാമത്തെ അംഗമായതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റേറാള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. ഇതാവട്ടെ ചരിത്രപരമായ മുഹൂര്‍ത്തമാണന്ന് നാറ്റോ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ സ്റേറാള്‍ട്ടന്‍ബര്‍ഗ് വിശേഷിപ്പിച്ചു.
publive-image
യുക്രെയ്നില്‍ റഷ്യ നടത്തിയ അധിനിവേശത്തെത്തുടര്‍ന്നാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ അംഗത്വത്തിന് അപേക്ഷ നല്കിയത്. എന്നാല്‍, തുര്‍ക്കിയും ഹംഗറിയും എതിര്‍ത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ ഏറെ നടത്തിയാണ് ഇരു രാജ്യങ്ങളുടെയും സമ്മതം നേടിയത്.

Advertisment
Advertisment