ഡബ്ലിന്‍ : ഈസ്റ്റര്‍ എത്തിയതോടെ അയര്‍ലണ്ട് അവധി മൂഡിലേയ്ക്ക്.സ്‌കൂളുകളൊക്കെ 31 മുതല്‍ അടച്ചിരിക്കുകയാണ്. ഏപ്രില്‍ 17 വരെയാണ് സ്‌കൂളുകളുടെ അവധി. കുട്ടികളേയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് വിവിധ വിനോദോപാധികള്‍ നാട്ടിലെങ്ങുമെത്തിക്കഴിഞ്ഞു.
/sathyam/media/post_attachments/SFVAEz7VGQilcAvo4V3m.jpg)
അവധി രസകരമാക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രസിപ്പിക്കാന്‍ രാജ്യത്തുടനീളം നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.ഏപ്രില്‍ ഒന്നിനും 10നും ഇടയില്‍ ഈസ്റ്റര്‍ ബണ്ണി ഡബ്ലിനിലെ ക്രൂക്ക്സ്ലിംഗിലുള്ള ലഗ്വുഡ്‌സ് വനത്തിലെത്തും.ഈസ്റ്ററിലെയും യക്ഷിക്കഥകളിലെയും കഥാപാത്രങ്ങള്‍ അണിനിരക്കുന്ന മാജിക്കല്‍ ഈസ്റ്റര്‍ സ്പ്രിംഗ് ട്രയലുമുണ്ടാകും.ഫെയറി ട്രെയിലില്‍ കുട്ടികള്‍ക്ക് കളിസ്ഥലം സന്ദര്‍ശിക്കാനും അവസരമുണ്ടാകും.ഇത് കുടുംബങ്ങളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.
കില്‍ഡെയറിലെ ടുള്ളിയിലെ ഐറിഷ് നാഷണല്‍ സ്റ്റുഡും ഗാര്‍ഡനും കുടുംബങ്ങളുടെ ഈസ്റ്റര്‍ അവധി മനോഹരമാക്കാനുണ്ട്.അവധി ദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്കും പ്രത്യേക വിനോദ പരിപാടികളുണ്ടാകും.ഈസ്റ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഏപ്രില്‍ 8 മുതല്‍ തിങ്കള്‍ 10 വരെ ഫെയറിഹൗസ് മത്സരങ്ങള്‍ നടക്കും.അയര്‍ലണ്ടിലെ ഏറ്റവും സമ്പന്നമായ ചേസ് ഐറിഷ് ഗ്രാന്‍ഡ് നാഷണലും ഈസ്റ്റര്‍ തിങ്കളാഴ്ചയാണ്.
2018ല്‍ മദ്യം വില്‍ക്കുന്നതിനുള്ള നിരോധനം നീക്കിയതിന് ശേഷം പബ്ബുകളും ഓഫ്-ലൈസന്‍സുകളും സാധാരണപോലെയാണ് പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ചയാണ് ഈസ്റ്റര്‍ ബാങ്ക് ഹോളി ഡേ. മിക്ക ജീവനക്കാര്‍ക്കും ഈ ദിവസങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. പല ബിസിനസ് സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ദുഖവെള്ളിയാഴ്ച ഓഫ് അനുവദിച്ചിട്ടുണ്ട്.