ഡബ്ലിന്‍ : യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ നാലു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനം സ്ഥിരീകരിച്ചു.ഏപ്രില്‍ 11നും 14നുമിടയിലാകും സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.സന്ദര്‍ശനത്തിനിടെ ഏപ്രില്‍ 13ന് സംയുക്ത പാര്‍ലമെന്ററി സമിതികളുടെ സമ്മേളനത്തില്‍ ടി ഡിമാരെയും സെനറ്റര്‍മാരെയും ജോ ബൈഡന്‍ അഭിസംബോധന ചെയ്യും.സ്പീക്കര്‍ ഷോണ്‍ കോംഹെര്‍ലെ, സീനഡിന്റെ അധ്യക്ഷന്‍ ജെറി ബട്ടിമര്‍ എന്നിവര്‍ ബൈഡനെ ഔദ്യോഗികമായി ബൈഡനെ ക്ഷണിച്ചിട്ടുണ്ട്.
/sathyam/media/post_attachments/cGxTM1zlhUdMnUsIoKku.jpg)
ബില്‍ ക്ലിന്റണ്‍, റൊണാള്‍ഡ് റീഗന്‍, ജോണ്‍ എഫ് കെന്നഡി എന്നിവര്‍ക്ക് പിന്‍ഗാമിയായി നാലാമനായാണ് ബൈഡന്‍ ഡെയിലിനെയും സീനഡിനെയും അഭിസംബോധന ചെയ്യുക.പ്രധാനമന്ത്രി ലിയോ വരദ്കര്‍, പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ് എന്നിവരുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തും.നേരത്തേ അഞ്ച് ദിവസത്തെ സന്ദര്‍ശനമെന്നായിരുന്നു വിവരം ലഭിച്ചത്. എന്നാല്‍ ഇപ്പോഴത് നാലു ദിവസമായിരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി സ്ഥിരീകരിച്ചു.
ഡബ്ലിനെ കൂടാതെ ലൂത്ത്, മേയോ, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളും ബൈഡന്‍ സന്ദര്‍ശിക്കും.പടിഞ്ഞാറന്‍ കൗണ്ടിയില്‍ പൊതുസമ്മേളനത്തില്‍ സംബന്ധിക്കുമെന്നും സൂചനയുണ്ട്.ചൊവ്വാഴ്ച ബെല്‍ഫാസ്റ്റിലും പിന്നീട് ലൂത്തിലേക്കും തുടര്‍ന്ന് ബുധനാഴ്ച ഡബ്ലിനിലേക്കും വ്യാഴാഴ്ച മേയോയിലേക്കും സന്ദര്ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.മേയോവിലെ ബല്ലിനയിലെ സെന്റ് മുറെഡാക്ക് കത്തീഡ്രലിന് പുറത്ത് പൊതുസമ്മേളനത്തില്‍ സംബന്ധിക്കും.
യു എസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. എക്കാലവും അയര്‍ലണ്ടിന്റെ സുഹൃത്തായിരുന്നു ബൈഡന്‍. ബ്രക്സിറ്റ് പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ബൈഡന്റെ പിന്തുണ ഏറെ ഗുണം ചെയ്തെന്ന് പ്രധാനമന്ത്രി ഓര്‍മ്മിച്ചു.
ഗുഡ് ഫ്രൈഡേ വാര്‍ഷികം കടന്നു വരുമ്പോള്‍ നമ്മള്‍ മുന്നോട്ടാണ് പോകുന്നതെന്ന് ഉറപ്പാക്കണമെന്ന ബൈഡന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.അയര്‍ലണ്ടിന്റെ അടുത്ത സുഹൃത്താണ് ബൈഡനെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ കാര്യത്തില്‍ ബൈഡന് പ്രത്യേക താല്‍പ്പര്യമുണ്ടെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.
ഗുഡ് ഫ്രൈഡേയുടെ 25ാം വാര്‍ഷികം ഏപ്രില്‍ 10നാണ്.ഇതിന്റെ ഭാഗമായി റിപ്പബ്ലിക്കിലെമ്പാടും വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്.ബൈഡന്റെ സന്ദര്‍ശനം പ്രമാണിച്ച് ഗാര്‍ഡ അംഗങ്ങളുടെ അവധികള്‍ക്കും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ അയര്‍ലണ്ടിലെത്തി ഹോട്ടലുടമകളുമായും ആന്‍ ഗാര്‍ഡ ഷികോണ അംഗങ്ങളുമായും ചര്‍ച്ച നടത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us