തൊഴിലന്വേഷകര്‍ക്ക് പ്രതീക്ഷയായി ധനകാര്യമേഖലയില്‍ അയര്‍ലണ്ടിന്റെ മുന്നേറ്റം

author-image
athira p
New Update

ഡബ്ലിന്‍ : ധനകാര്യ മേഖലയിലെ മുന്നേറ്റം അയര്‍ലണ്ടിലെ തൊഴിലന്വേഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. രാജ്യത്തെ 65 ശതമാനം ബാങ്കിംഗ് സ്ഥാപനങ്ങളും അയര്‍ലണ്ടില്‍ കൂടുതല്‍ പേരെ റിക്രൂട്ട്ചെയ്യുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ബാങ്ക്സ് ഇന്‍ അയര്‍ലണ്ടിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Advertisment

publive-image

മൂന്നു വര്‍ഷത്തിനിടയില്‍ അയര്‍ലണ്ടിലെ ഫിബി കമ്പനികളിലെ തൊഴിലവസരങ്ങള്‍ 16 ശതമാനം വര്‍ധന നേടിയിരുന്നു. 14,200പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.80 ശതമാനം ബാങ്കിംഗ് സ്ഥാപനങ്ങളും അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഇതൊക്കെ തൊഴിലന്വേഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.

ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ട് വലിയ മുന്നേറ്റമാണ് നടത്തിയത്.

ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കയറ്റുമതി

ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കയറ്റുമതിയില്‍ ലോകത്ത് അയര്‍ലണ്ടിന് ആറാം സ്ഥാനമെന്ന് ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തല്‍. ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ബാങ്ക്സ് അയര്‍ലണ്ടിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ഒറ്റ വര്‍ഷത്തിനുള്ളിലാണ് അയര്‍ലണ്ട് ഈ നേട്ടം കൈവരിച്ചത്. ഒരു വര്‍ഷം മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു അയര്‍ലണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച 20 ആഗോള ബാങ്കുകളില്‍ 17 എണ്ണവും അയര്‍ലണ്ടിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭൂമിശാസ്ത്രപരമായ പിരിമുറുക്കങ്ങളും സാമ്പത്തിക അനിശ്ചിതത്വവുമെല്ലാം നിലനില്‍ക്കുന്നതിനിടയിലും അയര്‍ലണ്ടിന്റെ അന്താരാഷ്ട്ര ബാങ്കിംഗ്, നിക്ഷേപ മേഖല വളരുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ബാങ്ക്സ് ഇന്‍ അയര്‍ലണ്ട് (എഫ് ഐ ബി ഐ) റിപ്പോര്‍ട്ട് പറയുന്നു.

2019നും 2022നും ഇടയില്‍ എഫ് ഐ ബി ഐ സ്ഥാപനങ്ങളുടെ എംപ്ലോയ്മെന്റ് 16%മാണ് വര്‍ധിച്ചത്.65% അംഗങ്ങളും ഈ വര്‍ഷം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 80% സ്ഥാപനങ്ങളും അവരുടെ ഐറിഷ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഐറിഷ് സമ്പദ്വ്യവസ്ഥയുടെ സ്ഥിരമായി വളരുന്ന പ്രവണതയെ അനാവരണം ചെയ്യുന്നതാണ് ഈ റിപ്പോര്‍ട്ടെന്ന് ഫിബി ചെയര്‍മാനും ബാങ്ക് ഓഫ് അമേരിക്ക യൂറോപ്പ് ഡിഎസി സിഇഒയുമായ ഫെര്‍ണാണ്ടോ വികാരിയോ പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും അയര്‍ലണ്ടിലെ അന്താരാഷ്ട്ര ബാങ്കിംഗ് മേഖല ശക്തമായി തുടരുകയാണ്.വരും നാളുകളിലും ഇതു തുടരുമെന്ന വിശ്വാസമാണുള്ളതെന്നും ഇദ്ദേഹം പറഞ്ഞു. യൂറോസോണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക രാജ്യമെന്നതുള്‍പ്പടെയുള്ള ഒട്ടേറെ അനുകൂല ഘടകങ്ങള്‍ അയര്‍ലണ്ടിനുണ്ടെന്ന് ബാങ്കിംഗ് ആന്‍ഡ് പേയ്‌മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രയാന്‍ ഹെയ്‌സ് പറഞ്ഞു.

Advertisment