ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിത

author-image
athira p
New Update

വാഷിങ്ടന്‍: ബഹിരാകാശ ദൗത്യങ്ങളില്‍ വനിതകള്‍ പങ്കെടുക്കുന്നത് പുതുമയല്ലാതായിക്കഴിഞ്ഞു. എന്നാല്‍, ഇന്നു വരെ ഒരു ചാന്ദ്രദൗത്യത്തിലും ഒരു സ്ത്രീ സജീവ പങ്കാളിയായിട്ടില്ല. ഇപ്പോള്‍ ആ കുറവ് നികത്താനൊരുങ്ങുകയാണ് അമേരിക്കക്കാരിയായ ക്രിസ്റ്റീന കോക്. ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിത എന്ന വിശേഷണമാണ് അവരെ കാത്തിരിക്കുന്നത്.

Advertisment

publive-image

യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ നടത്തുന്ന വിശാലമായ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമാണ് ക്രിസ്റ്റീന. ആര്‍ട്ടെമിസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നാലു പേരെ ചന്ദ്രനു ചുറ്റും പ്രദക്ഷിണം വയ്ക്കാനാണ് അയയ്ക്കുക. അതില്‍ ക്രിസ്ററീനയ്ക്കൊപ്പം ജെര്‍മി ഹാന്‍സന്‍, വിക്ടര്‍ ഗ്ളോവര്‍, റീഡ് വൈസ്മെന്‍ എന്നിവരും ഉള്‍പ്പെടും.

അടുത്ത രണ്ടു വര്‍ഷത്തേക്ക് പദ്ധതിയുടെ ഭാഗമായിരിക്കും ഈ നാലു പേരും. 10 ദിവസത്തെ ദൗത്യത്തില്‍ ഇവര്‍ ആര്‍ട്ടെമിസ് രണ്ടില്‍ ചന്ദ്രനു ചുറ്റും സഞ്ചരിക്കും.

300 ദിവസത്തിലധികം തുടര്‍ച്ചയായി ബഹിരാകാശത്തു കഴിഞ്ഞ് റെക്കോര്‍ഡ് സൃഷ്ടിച്ച ക്രിസ്ററീന കോക് ആര്‍ട്ടെമിസ് 2ലെ പ്രഫഷനല്‍ എന്‍ജിനീയര്‍ ആണ്. റീഡ് വൈസ്മെന്‍ ദൗത്യത്തിന്റെ കമാന്‍ഡറും വിക്ടര്‍ ഗ്ളോവര്‍ പൈലറ്റുമാണ്. ദൗത്യത്തിന്റെ സ്പെഷലിസ്ററ് ആയിട്ടാണ് ജെര്‍മി ഹാന്‍സന്‍ ചന്ദ്രനെ ചുറ്റാന്‍ പോകുന്നത്.

2024 നവംബറിലാണ് ആര്‍ട്ടിമിസ് 2 ദൗത്യം. 2025 ല്‍ നടക്കുന്ന തുടര്‍ ദൗത്യമായ ആര്‍ട്ടിമിസ് മൂന്നില്‍ മനുഷ്യര്‍ ചന്ദ്രനില്‍ വീണ്ടുമിറങ്ങും. അര നൂറ്റാണ്ടിനു ശേഷമാണ് നാസ ചാന്ദ്രദൗത്യത്തില്‍ മനുഷ്യനെ അയയ്ക്കുന്നത്.

Advertisment