ഹെല്‍സിങ്കി: ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ നാറ്റോ സൈനിക സഖ്യത്തില്‍ അംഗമായ ഫിന്‍ലന്‍ഡിന് ചരിത്ര മുഹൂര്‍ത്തം. അതേസമയം, റഷ്യയുമായുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അതിര്‍ത്തി ഇരട്ടിയായതോടെ റഷ്യയുടെ ഭാഗത്തുനിന്നു പ്രതികാര നടപടികള്‍ക്കും സാധ്യത. 1340 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഫിന്‍ലന്‍ഡ് റഷ്യയുമായി പങ്കിടുന്നത്.
/sathyam/media/post_attachments/TMZq8ahUSfxMoqzqblUl.jpg)
ബ്രസല്‍സില്‍ എത്തിയ ഫിന്‍ലന്‍ഡ് വിദേശകാര്യമന്ത്രി ബന്ധപ്പെട്ട രേഖകള്‍ അമേരിക്കന്‍ സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന് കൈമാറിയതോടെയാണ് ഫിന്‍ലാന്‍ഡിന്റെ അംഗത്വ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. നാറ്റോ ആസ്ഥാനത്ത് ഫിന്‍ലന്‍ഡിന്റെ പതാകയും ഉയര്‍ത്തി. ഹെല്‍സിങ്കിയിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് നാറ്റോയുടെ പതാകയും ഉയര്‍ന്നു.
മുന്‍പ് പടിഞ്ഞാറന്‍ രാജ്യങ്ങളോടും റഷ്യയോടും തുല്യ സമീപനം സ്വീകരിക്കുന്ന നിലപാടാണ് ഫിന്‍ലന്‍ഡ് സ്വീകരിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം റഷ്യ യുക്രെയ്നുമേല്‍ ആക്രമണം അഴിച്ചുവിട്ടതോടെ സുരക്ഷാ കാരണത്താല്‍ നാറ്റോയോടു ചേരാന്‍ ശ്രമം തുടങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us