യൂറോപ്പ് ആക്രമണ പദ്ധതി: ഐഎസ് നേതാവിനെ വധിച്ചു

author-image
athira p
New Update

ന്യൂയോര്‍ക്: യൂറോപ്പില്‍ ആക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയ ഇസ്ലാമിക് സ്റേററ്റ് ഭീകരസംഘടനാ നേതാവിനെ വധിച്ചതായി യുഎസ് സൈന്യം അവകാശപ്പെട്ടു.

Advertisment

publive-image

സിറിയയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഖാലിദ് അയ്ദ് അപ്മദ് അല്‍ ജബൂരി കൊല്ലപ്പെട്ടതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്. എന്നാല്‍, ജബൂരിയുടെ മരണം ഭീകര സംഘടന സ്ഥിരീകരിച്ചിട്ടില്ല.

വിദേശത്ത് ആക്രമണം നടത്താനുള്ള ഐ.എസിന്റെ പദ്ധതികള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് ജബൂരിയുടെ വധമെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെടുന്നത്. അതേസമയം, ഇയാള്‍ നടത്താനുദ്ദേശിച്ച ആക്രമണത്തിന്റെ വിശദാശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Advertisment