ന്യൂയോര്‍ക്ക്: പോണ്‍ സിനിമാ താരം സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ അറസ്ററ് രേഖപ്പെടുത്തി.
/sathyam/media/post_attachments/BEjwCGz3hh00iSdy6ckz.jpg)
കഴിഞ്ഞയാഴ്ചയാണ് മന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറി ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്.
മാന്‍ഹാട്ടന്‍ കോടതിയിലാണ് ട്രംപ് എത്തിയത്. പ്രതിഷേധ സാധ്യതയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി ട്രംപ് അനുകൂലികള്‍ കോടതിക്ക് സമീപം എത്തിയിരുന്നു.
കോടതിയില്‍ ഹാജരാകുന്നതിന് മുന്നോടിയായിേ ഫ്ലാറിഡയിലെ പാം ബീച്ചിലുള്ള മാറ ലാഗോ വസതിയില്‍നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ട്രംപ് ന്യൂയോര്‍ക്കിലേക്കുള്ള യാത്ര ആരംഭിച്ചത്. തുടര്‍ന്ന് സ്വകാര്യ വിമാനത്തില്‍ ന്യൂയോര്‍ക്കിലെ ലാ ഗ്വാര്‍ഡിയ വിമാനത്താവളത്തിലേക്ക്. മുതിര്‍ന്ന ഉപദേഷ്ടാവ് ജാസന്‍ മില്ലര്‍, വക്താവ് സ്ററീവന്‍ ഷെങ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വിമാനമിറങ്ങിയ ട്രംപ് മന്‍ഹാട്ടനിലെ ട്രംപ് ടവറിലേക്കാണ് പോയത്. കോടതിയില്‍ ഹാജരാകുന്നതിന് മുമ്പുള്ള തയാറെടുപ്പുകള്‍ നിയമ വിദഗ്ധരുമായി അദ്ദേഹം ചര്‍ച്ച ചെയ്തു.
കോടതി ജാമ്യത്തില്‍ വിട്ട ട്രംപിന് ഇനി ഡിസംബറിലാണ് വിചാരണയ്ക്കു ഹാജരാകേണ്ടത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് നടക്കുന്ന വിചാരണ തെരഞ്ഞെടുപ്പിനെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്നറിയാന്‍ നിരീക്ഷകര്‍ കൗതുകത്തോടെ കാത്തിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us