വാഷിങ്ടണ്‍: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ~ എ.ഐ) സമൂഹത്തിന് അപകടകരമായേക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍, അത് ഏത് രീതിയിലാണ് ബാധിക്കുന്നതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/dTQWOOjCyEGTe6WPd6gu.jpg)
എ.ഐ~യെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ബൈഡന്റെ പരാമര്‍ശം. സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് വരെ സാങ്കേതികവിദ്യയുടെ വികസനം താല്‍ക്കാലികമായി നിര്‍ത്തണമെന്ന് പല പ്രമുഖരും ആവശ്യപ്പെടുന്നുണ്ട്.
പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തിലാണ് ബൈഡന്റെ പരാമര്‍ശം. ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിന് മുമ്പ് അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സാങ്കേതിക കമ്പനികള്‍ക്കുണ്ടെന്നും ബൈഡല്‍ ചൂണ്ടിക്കാട്ടി.
നിര്‍മിത ബുദ്ധി അപകടകാരിയാണോ എന്ന ചോദ്യത്തിന്, സാധ്യതയുണ്ടെന്നായിരുന്നു മറുപടി.
അതേസമയം, രോഗം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ നേരിടാന്‍ എ.ഐ സഹായിക്കുമെന്ന് ബൈഡന്‍ പറഞ്ഞു, എന്നാല്‍ "നമ്മുടെ സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും അത് മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍" ആ സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും ബൈഡന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us