ലണ്ടന്‍: ലോകത്തെ ഏറ്റവും തിരക്കേറിയ പത്തു വിമാനത്താവളങ്ങളുടെ പട്ടികയില്‍ യൂറോപ്പിന് മൂന്നു പ്രാതിനിധ്യം. ഏഴാം സ്ഥാനത്തുള്ള ഇസ്താംബുളാണ് ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. എട്ടാം സ്ഥാനത്ത് ലണ്ടനും പത്താം സ്ഥാനത്ത് പാരിസുമുണ്ട്.
/sathyam/media/post_attachments/IAS4PoY3YrKznBXguCXL.jpg)
ഇന്ത്യയിലെ ഡല്‍ഹി വിമാനത്താവളം ഒമ്പതാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം മൊത്തം 5,94,90,074 യാത്രക്കാരാണ് ഡല്‍ഹി എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. തിരക്കേറിയ വിമാനത്താവളങ്ങളുടെ ലിസ്ററില്‍ 2021ല്‍ ഡല്‍ഹി 13~ാം സ്ഥാനത്തായിരുന്നു. 2019ല്‍ 17~ാമതും.
എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍സ് (എ.സി.ഐ) ആണ് പട്ടിക തയാറാക്കിയത്. ഇതനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഏറ്റവും തിരക്കേറിയ വിമാനത്താവളം യു.എസിലെ അറ്റ്ലാന്റ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ആയിരുന്നു. ഒമ്പതുകോടിയിലേറെ യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്തത്.
ലിസ്ററിലെ ആദ്യ നാലു സ്ഥാനങ്ങളും യു.എസിലെ വിമാനത്താളവങ്ങള്‍ സ്വന്തമാക്കി. ഏഴു കോടിയിലേറെ യാത്രക്കാരുമായി ഡള്ളാസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടാണ് അറ്റ്ലാന്റക്ക് തൊട്ടുപിന്നിലുള്ളത്. 6.5 കോടിയിലേറെ യാത്രക്കാരുമായി ഡെന്‍വര്‍ എയര്‍പോര്‍ട്ട് മൂന്നാമതെത്തിയപ്പോള്‍ ഷിക്കാഗോ നാലാമതെത്തി. 6.61 കോടി യാത്രക്കാരുമായി ദുബൈ എയര്‍പോര്‍ട്ടാണ് അഞ്ചാം സ്ഥാനത്തുള്ളത്. യു.എസിന് പുറത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന വിശേഷണവും ദുബൈക്കാണ്.
1. അറ്റ്ലാന്റ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്
2. ഡള്ളാസ് എയര്‍പോര്‍ട്ട്
3. ഡെന്‍വര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്
4. ചിക്കാഗോ എയര്‍പോര്‍ട്ട്
5. ദുബൈ എയര്‍പോര്‍ട്ട്
6. ലോസ് ആഞ്ചല്‍സ് എയര്‍പോര്‍ട്ട്
7. ഇസ്തംബൂള്‍ എയര്‍പോര്‍ട്ട്
8. ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ട്
9. ഡല്‍ഹി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്
10. പാരിസ് എയര്‍പോര്‍ട്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us