ഇമ്മാനുവല്‍ മാക്രോണ്‍ ചൈനയില്‍

author-image
athira p
New Update

ബീജിങ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു ചൈനയിലെത്തി. യുക്രെയ്ന്‍ യുദ്ധം അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് യാത്രോദ്ദേശ്യം. യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയെനും മാക്രോണിനൊപ്പം ചൈനയിലെത്തിയിട്ടുണ്ട്.

Advertisment

publive-image

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പ്രധാനമന്ത്രി ലി ഖിയാങ് തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി. യുക്രെയ്നില്‍ സമാധാനം പുനസ്ഥാപിക്കാന്‍, റഷ്യയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തണമെന്ന് ഷി ജിന്‍പിങ്ങിനോട് മാക്രോണ്‍ ആവശ്യപ്പെട്ടു. റഷ്യയെ അനുരഞ്ജനത്തിന്റെ വഴിയിലേക്ക് എത്തിക്കാന്‍ ചൈനക്ക് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയുമായി ഫോണ്‍ സംഭാഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അത് ഇതുവരെ സംഭവിച്ചിട്ടില്ല. കഴിഞ്ഞ മാസം ഷി ജിന്‍പിങ് റഷ്യ സന്ദര്‍ശിച്ചിരുന്നു. അതിനിടെ, നയതന്ത്ര ശ്രമങ്ങള്‍ക്ക് ചൈനക്ക് ശേഷിയുണ്ടെങ്കിലും യുക്രെയ്നിലെ സാഹചര്യം സങ്കീര്‍ണമാണെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

Advertisment