ലോകാരോഗ്യ സംഘടനയ്ക്ക് 75 വയസ്

author-image
athira p
New Update

ജനീവ: 1948 ഏപ്രില്‍ 7ന് സ്ഥാപിതമായ ലോകാരോഗ്യ സംഘടനയ്ക്ക് ഇന്ന് 75 വയസ് പൂര്‍ത്തിയായി. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ലോക ആരോഗ്യ ദിനമായാണ് ആചരിച്ചുവരുന്നത്.

Advertisment

publive-image

എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ലോക ആരോഗ്യ ദിന പ്രമേയം. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആഗോളതലത്തില്‍ അവബോധമുണ്ടാക്കുകയാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ ലക്ഷ്യം.

75 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍, പോളിയോ നിര്‍മാര്‍ജനം മുതല്‍ കോവിഡ് നിയന്ത്രണം വരെ ലോകത്ത് കോടാനുകോടി മനുഷ്യരുടെ ജീവന്‍ കാക്കുന്നതില്‍ ലോകാരോഗ്യ സംഘടന നടത്തിയിട്ടുള്ള നിരന്തര ഇടപെടലുകള്‍ അതുല്യമാണ്.

ആഗോളതലത്തില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കല്‍, പകര്‍ച്ചവ്യാധികള്‍ ഉന്മൂലനം ചെയ്യല്‍, സുരക്ഷിതമായ വാക്സീനുകളും ഔഷധങ്ങളും രോഗനിര്‍ണയ മാര്‍ഗങ്ങളും വികസിപ്പിക്കാനുള്ള ഗവേഷണം പ്രോല്‍സാഹിപ്പിക്കല്‍, ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ധാര്‍മികതയും നൈതികതയും ഉറപ്പുവരുത്തല്‍, ആതുരാലയങ്ങളുടെ സുസ്ഥിര വികസനം തുടങ്ങിയവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

Advertisment