ക്ഷേത്രച്ചുവരില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം: കാനഡ അന്വേഷണം തുടങ്ങി

author-image
athira p
New Update

ഓട്ടവ: കാനഡയില്‍ ക്ഷേത്രച്ചുമരില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം എഴുതിവെച്ച സംഭവത്തെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. വിന്‍ഡ്സര്‍ പൊലീസിനാണ് അന്വേഷണച്ചുമതല.

Advertisment

publive-image

നോര്‍ത്ത് വേ അവന്യൂവിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിന്റെ പുറംചുമരിലാണ് വിദ്വേഷം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അജ്ഞാതര്‍ ഹിന്ദുവിരുദ്ധ, ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടിരുന്നു.

പ്രതികള്‍ എന്നു സംശയിക്കപ്പെടുന്ന രണ്ടുപേര്‍ അര്‍ധരാത്രിയില്‍ പ്രദേശത്ത് എത്തുന്നതിന്റെ വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാള്‍ ക്ഷേത്രച്ചുമരില്‍ എഴുതുന്നതും മറ്റൊരാള്‍ നിരീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Advertisment