കോക്പിറ്റില്‍ പാമ്പ്; വിമാനം തിരിച്ചിറക്കി

author-image
athira p
New Update

ജോഹാനസ്ബര്‍ഗ്: കോക്പിറ്റില്‍ പൈലറ്റിന്റെ സീറ്റിനടിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദക്ഷിണാഫ്രിക്കയിലെ വോസ്റററില്‍ നിന്ന് നെല്‍സ്ൈ്രപറ്റിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. നാല് യാത്രക്കാര്‍ മാത്രമുണ്ടായിരുന്ന ചെറുവിമാനമാണ് ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് എറാസ്മസ് ധൈര്യം കൈവിടാതെ സുരക്ഷിതമായി താഴെയിറക്കിയത്.

Advertisment

publive-image

വോസ്റ്റര്‍ വിമാനത്താവളത്തില്‍ വച്ച് വിമാനത്തിന്റെ ചിറകിനു താഴെ ജീവനക്കാര്‍ പാമ്പിനെ കണ്ടിരുന്നു. പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അത് എന്‍ജിന്റെ മൂടിക്കടിയില്‍ രക്ഷതേടിയതായും വിമാനത്താവള അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് തുറന്നുനോക്കിയെങ്കിലും അവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ പാമ്പ് രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നു കരുതിയാണ് യാത്ര തുടങ്ങിയത്.

എന്നാല്‍, വെള്ളക്കുപ്പി സൂക്ഷിക്കുന്ന ഭാഗത്ത് ഇടുപ്പില്‍ തണുപ്പ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. കുപ്പിയില്‍ നിന്ന് വൈള്ളം പുറത്തുപോവുന്നുവെന്നാണ് ആദ്യം കരുതിയത്. തിരിഞ്ഞുനോക്കിയപ്പോഴാണ് പാമ്പാണെന്ന് പൈലറ്റിനു മനസിലായി.

തുടര്‍ന്ന്, യാത്രക്കാരോടു വിവരം പറഞ്ഞ ശേഷമായിരുന്നു വിമാനം നിലത്തിറക്കിയത്. പാമ്പുണ്ടെന്ന് മനസിലാക്കിയ സമയത്ത് വെല്‍കോം വിമാനത്താവളത്തിന് അടുത്തുകൂടെയായിരുന്നു പറന്നുകൊണ്ടിരുന്നത്. തുടര്‍ന്ന് ജോഹനസ്ബര്‍ഗിലെ എയര്‍ കണ്‍ട്രോള്‍ ടവറില്‍ വിളിച്ചറിയിച്ച് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുകയായിരുന്നു.

Advertisment