വെല്ലിങ്ടന്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പാര്‍ലമെന്റില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം വികാരനിര്‍ഭരമായി. രാഷ്ട്രീയം ആര്‍ക്കും അന്യമല്ലെന്നും തന്റെ രാഷ്ട്രീയജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകുമെന്നും അവര്‍ പറഞ്ഞു.
/sathyam/media/post_attachments/GmpyUpiFPmuBrb96JDyH.jpg)
ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ഭീകരതയും തീവ്രവാദവും തടയാനുള്ള രാജ്യാന്തര സംരംഭത്തെ നയിക്കുകയാണു ജസിന്‍ഡയുടെ അടുത്ത ദൗത്യം.
2017 ല്‍ തന്റെ മുപ്പത്തേഴാം വയസിലാണ് ജസീന്ത ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. അന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ കൈക്കുഞ്ഞുമായി പങ്കെടുത്താണ് ജസീന്ത ആദ്യമായി ലോകശ്രദ്ധയാകര്‍ഷിക്കുന്നതെന്നു പറയാം. പിന്നീട്, 2019 ലെ ൈ്രകസ്ററ്ചര്‍ച്ച് ഭീകരാക്രമണം, അഗ്നിപര്‍വതദുരന്തം, കോവിഡ് വ്യാപനം എന്നീ പ്രതിസന്ധികളില്‍ രാജ്യത്തിന് ഫലപ്രദമായ നേതൃത്വം നല്‍കിയതു വഴി ലോകത്തിന്റെ പ്രശംസയും പിടിച്ചുപറ്റി.
"മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരവും പ്രയാസകരമായവുമായ ഘട്ടങ്ങള്‍ ഞാന്‍ അവരോടൊപ്പം പങ്കിട്ടു. അവരുടെ കഥകളും മുഖങ്ങളും എന്റെ മനസ്സില്‍ എന്നുമുണ്ടാകും', വിടവാങ്ങല്‍ പ്രസംഗത്തില്‍ ജസീന്ത പറഞ്ഞു.
2020 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്കു വന്‍ജയം നേടിക്കൊടുക്കാന്‍ ജസീന്തയുടെ നേതൃത്വത്തിനു സാധിച്ചിരുന്നു. എന്നാല്‍, രാജ്യത്തെ വിലക്കയറ്റം, ഉയരുന്ന കുറ്റകൃത്യം, കാര്‍ഷികമേഖലയിലെ വിവാദപരിഷ്കാരങ്ങള്‍ എന്നിവ പ്രതിസന്ധി സൃഷ്ടിച്ചു. പുതിയതായൊന്നും തന്റെ കൈയില്‍ ഇല്ലെന്നു പറഞ്ഞാണു കഴിഞ്ഞ ജനുവരിയില്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us