ബര്‍ലിന്‍: ജര്‍മനിയിലെ സ്വാകര്യ ചാനലായ സാറ്റ് ഐന്‍സ് ടിവിയിലെ "ദ വോയ്സ് കിഡ്സ്" 2023 ല്‍ അവിശ്വസനീയ പ്രകടനവുമായി മലയാളി പെണ്‍കുട്ടി ജഡ്ജസിനെ അമ്പരപ്പിച്ചു. മല്‍സരത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പന്റെ മുന്നോടിയായി നടത്തിയ ബ്ളൈന്‍ഡ് ഓഡിഷന്‍ ടെസ്ററില്‍തന്നെ 9 വയസുകാരി മിയയുടെ സ്വരശക്തി ജഡ്ജസിനെ അമ്പരപ്പിച്ചു. മിയയുടെ ഏറ്റവും വലിയ അഭിനിവേശം പാട്ടാണ്. "ദ വോയ്സ് കിഡ്സ്" വേദിയില്‍ താന്‍ എന്താണന്ന് അവള്‍ തെളിയിക്കാനൊരുങ്ങുകയാണ്. ജഡ്ജസ് തന്നെ അവളുടെ കഴിവില്‍ അത്ഭുതപ്പെടുകയാണ്.
/sathyam/media/post_attachments/XlSOzT06Tkyh7nCv5ZlC.jpg)
പ്രാഥമിക തെരഞ്ഞെടുപ്പില്‍ ആകെ 30,000 കലാകാരികളും കലാകാരന്മാരുമാണ് മാറ്റുരച്ചത്. ഇതില്‍ 150 പെരെയാണ് ഷോര്‍ട്ട് ലിസ്ററ് ചെയ്തത്. അതില്‍ മലയാളിയായ മിയ എന്ന കൊച്ചുമിടുക്കി ഉള്‍പ്പെട്ടിരുന്നു. ഇനിയും ഈ ലിസ്ററ് 60 പേരെയാക്കി ചുരുക്കുന്ന പ്രക്രിയയില്‍ ഏപ്രില്‍ 7 ന് ദുഖവെള്ളിയാഴ്ച രാത്രി 20.15 ന് മിയയുടെ അല്‍ഭുത പ്രകടനം ഉണ്ടാവും. മല്‍സരം വിലയിരുത്താന്‍ നാലു ജഡ്ജസാണുള്ളത്.
"ദ വോയ്സ് കിഡ്സ്" 2023~ന്റെ ബൈ്ളന്‍ഡ് ഓഡിഷനില്‍ റൗണ്ടില്‍ ടാലന്റ് മിയയുടെ പ്രകടനം ജഡ്ജസിനെ നിശ്ശബ്ദരാക്കി. സെലിന്‍ ഡിയോണിന്റെ പ്രശസ്തമായ "ടൈറ്റാനിക്" ഗാനം "മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍" എന്ന ഗാനമാണ് മിയ ആലപിച്ചത്. മ്യൂണിക്കില്‍ താമസിയ്ക്കുന്ന തൃശൂര്‍ സ്വദേശി അലക്സ് പൗലോസിന്റെയും ചെക് റിപ്പബ്ളിക്കാരി മര്‍ട്ടീനയുടെയും മകളായ മിയ അലക്സ് സാറ്റ് അയിന്‍സിലെ വോയ്സ് കിഡ്സില്‍ ഏപ്രില്‍ 7 വെള്ളിയാഴ്ച രാത്രി 8:15 അങ്കം കുറിയ്ക്കുകയാണ്. മിയ അലക്സിന് എല്ലാവിധ ആശംസകളും, ഭാവുകങ്ങളും നേരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us