New Update
ഡബ്ലിന്‍ : അകാലത്തില്‍ വിടപറഞ്ഞ ഡബ്ലിനിലെ മലയാളി ജിതാ മോഹനന് മലയാളിസമൂഹം നാളെ അന്ത്യാഞ്ജലിയര്‍പ്പിക്കും.ജിതയുടെ ഭൗതീകദേഹം നാളെ ( ഞായറാഴ്ച) വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെ ടെമ്പിള്‍ലോഗ് വില്ലേജിലെ മാസി ബ്രോസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
Advertisment
/sathyam/media/post_attachments/hBKb0LO1SBaAExc5qx0R.jpg)
സിറ്റി വെസ്റ്റിലെ തൃശ്ശൂര്‍ സ്വദേശിയായ ഹരീഷ് കുമാറിന്റെ ഭാര്യയായ ജിത മോഹനന്‍ (42) ഇന്നലെയാണ് ബ്യൂമൗണ്ട് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതയായത്.
പാലക്കാട് സ്വദേശിയായ ജിത ഒരു വര്‍ഷക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. തന്മയി ഏകമകനാണ്.
സത്ഗമയ സത്സംഘിന്റെ നേതൃത്വത്തില്‍ ഇന്നലെ പരേതയുടെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെട്ടു.സംസ്‌കാരം പിന്നീട് നാട്ടില്‍ നടത്തപ്പെടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us