ബര്‍ലിന്‍: പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തില്‍ ബര്‍ലിന്‍ ആഗോള നഗരങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ലണ്ടന്‍ ആസ്ഥാനമായുള്ള ടൈം ഔട്ട് നടത്തിയ സര്‍വേ പ്രകാരമാണ് ഇതു സംബന്ധിച്ച പട്ടിക തയാറാക്കിയിരിക്കുന്നത്.
/sathyam/media/post_attachments/zHAXRR0KeGq4DmkUJXfz.jpg)
ചെക്ക് റിപ്പബ്ളിക് തലസ്ഥാനമായ പ്രാഗ് രണ്ടാം സ്ഥാനം നേടിയ പട്ടികയില്‍ മൂന്നാം സ്ഥാനം ജപ്പാന്‍ തലസ്ഥാനമായ ടോക്യോയയ്ക്കാണ്. അഞ്ച് ഏഷ്യന്‍ നഗരങ്ങള്‍ ചാര്‍ട്ടിലെ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടി.
ലോകമെമ്പാടുമുള്ള 50 നഗരങ്ങളിലെ 20,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം അവരുടെ പ്രാദേശിക ഗതാഗത സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വിശ്വസനീയവും സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗത ശൃംഖലയുള്ളതിനാലാണ് ബര്‍ലിനെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരമായി തിരഞ്ഞെടുത്തത്.
ബര്‍ലിനിലെ 97% നിവാസികളും പൊതുഗതാഗത ശൃംഖലയെ പ്രശംസിച്ചു. പ്രത്യേകിച്ച് യു~ബാന്‍ സംവിധാനത്തിന് വന്‍ പിന്തുണയാണ് രാജ്യത്തുടനീളം ലഭിക്കുന്നത്.
ഇന്ത്യന്‍ നഗരങ്ങളില്‍ മുന്നിലുള്ളത് മുംബൈയാണ്. ഏകദേശം 12.5 ദശലക്ഷം ജനസംഖ്യയുള്ള മുംബൈയില്‍ വലിയ സബര്‍ബന്‍ റെയില്‍വെ ശൃംഖലയാണുള്ളത്. പൊതുഗതാഗതത്തിലൂടെ മുംബൈ കടക്കുന്നത് എളുപ്പമാണെന്ന് 81 ശതമാനം നാട്ടുകാരും പറയുന്നു. ദശലക്ഷക്കണക്കിനാളുകള്‍ നഗരത്തിലെ ബസുകളും റിക്ഷകളും മെട്രോയും ടാക്സികളും ദിവസവും ഉപയോഗിക്കുന്നു.
റാങ്കിങ്:
1 ബര്‍ലിന്‍
2 പ്രാഗ്
3 ടോക്കിയോ
4 കോപ്പന്‍ഹേഗന്‍
5 സ്റേറാക്ക്ഹോം
6 സിങ്കപ്പൂര്‍
7 തായ്പെയ്
8 ഹോങ്കോങ്
9 ഷാങ്ഹായ്
10 ആംസ്ററര്‍ഡാം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us