കോവിഡിന്റെ ഉദ്ഭവം സംബന്ധിച്ച് ചൈനയുടെ റിപ്പോര്‍ട്ട് പുറത്ത്

author-image
athira p
New Update

ബീജിങ്: കോവിഡ്~19 മഹാമാരിയുടെ ഉദ്ഭവം സംബന്ധിച്ച് ചൈനീസ് അധികൃതര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ആദ്യ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാനിലുള്ള ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ചുള്ള പ്രഥമ അംഗീകൃത ശാസ്ത്രീയപഠനമാണിത്.

Advertisment

publive-image

മാര്‍ക്കറ്റിന്റെ പരിസരത്തു നിന്ന് ശേഖരിച്ച സാംപിളുകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവയില്‍ വന്യമൃഗങ്ങളുടെ ജനിതകാംശമുണ്ട്. വന്യമൃഗങ്ങളില്‍ നിന്നാണ് കോവിഡ് മനുഷ്യരിലേക്കെത്തിയതെന്ന വാദത്തെയാണ് ഇതു ബലപ്പെടുത്തുന്നത്. വുഹാന്‍ ലാബില്‍നിന്ന് ചോര്‍ന്നതാണ് വൈറസ് എന്ന സിദ്ധാന്തത്തെ നിരാകരിക്കാനാണ് ചൈന ശ്രമിക്കുന്നത്.

എന്നാല്‍, ചൈനയുടെ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും, വൈറസ് ബാധിതനായ ഒരാള്‍ ഈ മൃഗങ്ങളെ മാര്‍ക്കറ്റില്‍ എത്തിച്ചാലും ഇപ്രകാരം സംഭവിക്കാനിടയുണ്ടെന്നും മറുവാദവും ഉയര്‍ന്നുകഴിഞ്ഞു.

നേച്ചര്‍ ജേണലിലാണ് ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2020 ജനുവരില്‍ ശാസ്ത്ര സംഘം 932 സാംപിളുകള്‍ മാര്‍ക്കറ്റിലെ സ്ററാളുകള്‍, കൂടുകള്‍, യന്ത്രഭാഗങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ശേഖരിച്ചിരുന്നു. ഇതു കൂടാതെ 18 ഇനം മൃഗങ്ങളില്‍ നിന്നുള്ള 457 സാംപിളുകളും ശേഖരിച്ചു.

കോവിഡ് ഉദ്ഭവത്തെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ ചൈന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ജനീവയില്‍ ആവശ്യപ്പെട്ടു.

Advertisment