വെല്ലിങ്ടണ്‍: വലിയ പദവികള്‍ വഹിക്കുന്നതിന്റെ പേരില്‍ അമ്മയാകുന്നത് നീട്ടിവയ്ക്കാന്‍ പാടില്ലെന്ന് ന്യൂസിലന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. പ്രധാനമന്ത്രിയുടെ വലിയ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും താന്‍ നല്ലൊരു അമ്മയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
/sathyam/media/post_attachments/1qAocnywFpQkj9Nez3X6.jpg)
2018ല്‍, ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രിയായിരിക്കെയാണ് ജസീന്ത മകള്‍ക്ക് ജന്‍മം നല്‍കിയത്. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭുട്ടോക്കു ശേഷം അധികാരത്തിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെ മാത്രം വനിതയാണ് ജസീന്ത.
ഗര്‍ഭം ധരിക്കുമ്പോള്‍ 37 വയസായിരുന്നു. അത്രയും വൈകിയത് പലതരം സമ്മര്‍ദങ്ങള്‍ക്കു കാരണമായി. ലേബര്‍ പാര്‍ട്ടി നേതാവായപ്പോഴാണ് ഐ.വി.എഫ് ചികിത്സ പരാജയപ്പെട്ടത്. ഒരിക്കലും അമ്മയാകാന്‍ കഴിയില്ലെന്നാണ് കരുതിയത്. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ വലിയ അദ്ഭുതമായിരുന്നെന്നും അവര്‍ പറഞ്ഞു.
അമ്മയായ ശേഷമായിരുന്നു ജീവിതപങ്കാളിയെ ജസീന്ത ഔപചാരികമായി വിവാഹം കഴിച്ചതും. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ കൈക്കുഞ്ഞുമായി പങ്കെടുത്തും ജസീന്ത ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us