മലിനീകരണം നിരീക്ഷിക്കാന്‍ ബഹിരാകാശ ഉപകരണം

author-image
athira p
New Update

വാഷിങ്ടണ്‍: അന്തരീക്ഷ മലിനീകരണം ബഹിരാകാശത്തുനിന്നു നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക ഉപകരണം നാസയും സ്പേസ് എക്സും ചേര്‍ന്ന് തയാറാക്കി. വടക്കേ അമേരിക്കന്‍ വന്‍കരയിലുടനീളം വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കാന്‍ ഇതു സഹായിക്കും.

Advertisment

publive-image

വെള്ളിയാഴ്ച ഫ്ലോറിഡയിലെ കേപ് കനാവറല്‍ ബഹിരാകാശ സേനാ നിലയത്തില്‍ നിന്നാണ് ട്രോപോസ്ഫെറിക് എമ്മിഷന്‍സ് മോണിറ്ററിംഗ് ഓഫ് പൊല്യൂഷന്‍ (ടെമ്പോ) വിക്ഷേപിച്ചത് .യുണൈറ്റഡ് സ്റേററ്റ്സ്, കാനഡ, മെക്സിക്കോ, ക്യൂബ, ബഹാമസ്, ഹിസ്പാനിയോള ദ്വീപിന്റെ ഒരു ഭാഗം എന്നിവിടങ്ങളിലെ നൈട്രജന്‍ ഓക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, ഓസോണ്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുടെ സാന്നിധ്യമാണ് നിരീക്ഷിക്കുക.

തിരക്കേറിയ ട്രാഫിക് മുതല്‍ കാട്ടുതീ, അഗ്നിപര്‍വ്വതങ്ങള്‍ എന്നിവയില്‍ നിന്നുള്ള മലിനീകരണങ്ങള്‍ തുടങ്ങിയവയെല്ലാം നിരീക്ഷിക്കാന്‍ ടെമ്പോയ്ക്കു സാധിക്കും. ഓസോണില്‍ മിന്നലിന്റെ സ്വാധീനം പഠിക്കുന്നതിലും, കാട്ടുതീ, അഗ്നിപര്‍വ്വതങ്ങള്‍, രാസവള പ്രയോഗത്തിന്റെ ഫലങ്ങള്‍എന്നിവ മൂലമുണ്ടാവുന്ന മലിനീകരണ തോത് നിരീക്ഷിക്കുന്നതിലും ഉപകരണം നല്‍കുന്ന വിവരങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കും.

Advertisment