വത്തിക്കാന്‍ സിറ്റി: പെസഹ വ്യാഴം ആചരണത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ 12 കുട്ടിത്തടവകാരുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. റോമിന്റെ പ്രാന്തപ്രദേശത്തുള്ള കുട്ടികളുടെ ജയിലില്‍ വച്ചായിരുന്നു ചടങ്ങ്.
/sathyam/media/post_attachments/J9IRx8LPYk5CVi5iTnXF.jpg)
ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് നാലു ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന്റെ ക്ഷീണമൊന്നും പ്രകടിപ്പിക്കാതെയാണ് രണ്ടു മണിക്കൂര്‍ ദീര്‍ഘിച്ച ചടങ്ങില്‍ ഉടനീളം മാര്‍പാപ്പ പങ്കെടുത്തത്.
2013ല്‍ സ്ഥാനമേറ്റതു മുതല്‍ ജയിലുകളിലും അഭയാര്‍ഥി കേന്ദ്രങ്ങളിലും വൃദ്ധസദനങ്ങളിലുമായാണു ഫ്രാന്‍സിസ് പാപ്പ പെഹസ ദിനത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ നടത്തിവരുന്നത്.
റോമില്‍ തണുപ്പേറിയതോടെ ദുഃഖവെള്ളി ദിനത്തില്‍ കൊളോസിയത്തിനു ചുറ്റുമുള്ള കുരിശിന്റെ വഴിയില്‍ മാര്‍പാപ്പ പങ്കെടുത്തില്ല. എന്നാല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ദുഃഖവെള്ളി ചടങ്ങില്‍ പങ്കെടുത്തു. ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തുന്ന ശുശ്രൂഷകളിലും ഞായറാഴ്ചത്തെ ഈസ്ററര്‍ ശുശ്രൂഷയിലും പാപ്പ പങ്കെടുക്കുമെന്നാണു വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. ഈസ്ററര്‍ ദിനത്തില്‍ കുര്‍ബാന അര്‍പ്പണത്തിനു ശേഷമുള്ള സവിശേഷമായ നഗരത്തോടും ലോകത്തോടമുള്ള അഭിസംബോധനയുമുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us